രാജ്യത്ത് കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിൽ കൊവിഡ് ബോധവല്‍ക്കരണത്തിനായുള്ള കോളര്‍ ട്യൂണ്‍ നിര്‍ത്താന്‍ ആലോചിച്ച് സര്‍ക്കാര്‍. കോളർ ട്യൂൺ നിർത്തലാക്കാൻ ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് സർക്കാരിന് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് കോളര്‍ ട്യൂണ്‍ അവസാനിപ്പിക്കാനൊരുങ്ങുന്നത്.
രണ്ട് വർഷക്കാലമായി ജനജീവിതത്തിന്റെ ഭാഗമാണ് കൊവിഡ് കോളർ ട്യൂൺ. കോളര്‍ ട്യൂണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. കത്ത് ഇപ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.