Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോൺ സൈറ്റുകളിൽ നിന്നും വീഡിയോ കാണുന്നവരാണോ നിങ്ങൾ,സൂക്ഷിക്കണമെന്ന് ടെക് സൈറ്റുകൾ

പോൺ സൈറ്റുകളിൽ നിന്നും വീഡിയോ കാണുന്നവരാണോ നിങ്ങൾ,സൂക്ഷിക്കണമെന്ന് ടെക് സൈറ്റുകൾ

അഭിറാം മനോഹർ

, ചൊവ്വ, 19 നവം‌ബര്‍ 2019 (18:47 IST)
സ്വന്തം മുറിയുടെ സ്വകാര്യതയിൽ ഇന്റെർനെറ്റിൽ നിന്നും മൊബൈൽ വഴിയോ,ലാപ്പ്ടോപ്പ് വഴിയോ അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എന്നാൽ സ്വകര്യതയിൽ നിങ്ങൾ ചെയ്യുന്ന ഈ കാര്യം മറ്റൊരാൾ ചിലപ്പോൾ പകർത്തുന്നുണ്ടാകാമെന്നാണ് ടെക് സൈറ്റുകൾ ഇപ്പോൾ പറയുന്നത്. ഇതിനായുള്ള ടൂളുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന്  സൈബര്‍  സുരക്ഷാ വിദഗ്ധരായ പ്രൂഫ് പോയിന്‍റിനെ ഉദ്ധരിച്ച് പ്രമുഖ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
 
പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം മൈക്രോസോഫ്റ്റിന്റെ വിൻഡോസ് സിസ്റ്റത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന PsiXBot എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഹാക്കര്‍മാർക്കിത് സാധ്യമാക്കുന്നത്. ഇത് പ്രകാരം സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നിന്നും സിസ്റ്റത്തിൽ കടന്നുകൂടുന്ന ഈ ടൂളുകൾ അശ്ലീല വെബ് സൈറ്റുകള്‍ കാണുന്നവരുടെ ദൃശ്യങ്ങള്‍ അവരുടെ തന്നെ കംപ്യൂട്ടറുകളിലെ ക്യാമറകള്‍ വഴി പകര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ഇരകളെ കണ്ടെത്തി വീഡിയോ റെക്കോർഡ് ചെയ്തുകഴിഞ്ഞാൽ ഭീഷണി സന്ദേശം അയക്കും. പണം തന്നില്ലെങ്കിൽ നിങ്ങളോട് അടുത്തുള്ളവർക്ക് അയച്ചുനൽകും എന്നായിരിക്കും ഭീഷണി.
 
അതിനാൽ തന്നെ സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നിന്നും ഫയലുകൾ ഡൗൺലോഡ്  ചെയ്യരുതെന്നും സോഫ്റ്റ്വെയറുകൾ ക്രുത്യസമയത്ത് അപ്പ്ഡേറ്റ് ചെയ്യണമെന്നും വിദഗ്ദർ പറയുന്നു. അക്കൗണ്ടുകൾക്ക് ശക്തമായ പാസ് വേഡുകൾ നൽകുന്നതും സുരക്ഷിതത്വം ഉറപ്പ് വരുത്താൻ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ് യു നിയമസഭാ മാർച്ചിനിടെ സംഘർഷം ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ളവർക്ക് പരിക്ക്, പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബാലൻ