48മെഗാപിക്സൽ ക്യാമറയുമായി ഹോണർ വ്യു 20 ഉടൻ ഇന്ത്യയിലേക്ക്, വിൽപ്പന ആമസോണിലൂടെ !

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (18:31 IST)
48 മെഗാപിക്സൽ ക്യാമറയുമായി ഹോണർ വ്യു 20യെ പുതുവർഷത്തിൽ വിപണിയിൽ എത്തിക്കും എന്ന് നേരത്തെ തന്നെ ഹോണർ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം മാത്രമേ ഇന്ത്യയിൽ ഫോൺ എത്തു എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ വിപണിയിലേക്ക് ഉടൻ തന്നെ ഹോണർ വ്യു 20 എത്തും. ആമസോണിലൂടെ മാത്രമായിരിക്കും ഫോൺ ലഭ്യമാകുക
 
48 മെഗാപിക്സൽ ക്യാമറക്ക് കരുത്തേകുന്നത് സോണിയുടെ ഐഎംഎക്‌സ്586 സിഎംഒഎസ് സെന്‍സറാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത.ഹോണർ വ്യു 10ന്റെ പുത്തൻ തലമുറ പതിപ്പാണ് വ്യു 20. ഡിസ്‌‌പ്ലേയിൽ തന്നെ സെൽഫി ക്യാമറ ഒരുക്കിയിരിക്കുന്നു എന്നതാണ് ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. ഡിസ്‌പ്ലേയുടെ ഇടതുഭാഗത്തായാണ് സെൽഫി ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. 
 
കരുത്തുറ്റ കിരിൻ 980 പ്രൊസസറാണ് ഫോണിനെ പ്രവർത്തിപ്പിക്കുക.
വൈഫൈ നെറ്റ്‌വർക്കുകളിനിന്നും അതിവേഗ ഡൌൺലോഡിംഗ് സാധ്യമാക്കുന്ന ലിങ്ക് ടര്‍ബോ എന്ന പ്രത്യേക സംവിധാനവും വ്യു 20യിൽ ഒരുക്കിയിട്ടുണ്ട്. 48 മെഗാപിക്സൽ ക്യാമറയുള്ള ഫോൺ ഉടൻ വിപണിയിൽ ഇറക്കും എന്ന് നേരത്തെ ഷവോമിയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഫോണിന്റെ പേരോ മറ്റു വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. ഷവോമിയുടെ ഈ ഫോണും സാംസങ്ങിന്റെ A8മായിരിക്കും ഓണർ വ്യു 20യുടെ എതിരാളികളായി എത്തുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments