യൂട്യൂബ് വീഡിയോകള്‍ ഇനി എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം... ഇതാ ചില ടിപ്സുകള്‍ !
യൂട്യൂബ് വീഡിയോകള്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം?
യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാറില്ല എന്നത് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ്. ഓണ്‍ലൈനായി മാത്രം കാണാന്‍ സാധിക്കുന്ന സംവിധാനമാണ് ഇതിലുള്ളത് ഉള്ളത്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇന്റര്‍നെറ്റ് സ്പീഡ് വളരെ കുറവായതിനാല്‍ പലപ്പോഴും ഇഷ്ടപ്പെട്ട പല വീഡിയോകളും ശരിയായ രീതിയില്‍ കാണാനും സാധിക്കാറില്ല.
അതേസമയം, വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയാണെങ്കില്‍ ഈ പ്രശ്‌നം ഒരു പരിധിവരെ നമുക്ക് പരിഹരിക്കാം. യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന് ചില മാര്‍ഗങ്ങളുണ്ട്. അതായത് ചില വെബ്‌സൈറ്റുകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ യു ട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അത് ഏതെല്ലാം വെന്‍സൈറ്റുകളാണെന്ന് നോക്കാം.
ആദ്യം യുട്യൂബ് വീഡിയോയുടെ പേജില്‍ പോയി അതിന്റെ യു ആര്‍ എല്‍ മുഴുവനായും കോപ്പി ചെയ്യുക. അതിനുശേഷം സേവ്ഫ്രം ഡോട് കോം എന്ന സൈറ്റ് ഓപണ്‍ ചെയ്ത് ഈ യു ആര്‍ എല്‍ അതില്‍ പേസ്റ്റ് ചെയ്യുക. തുടര്‍ന്ന് ഡൗണ്‍ലോഡ് എന്ന ടാബില്‍ ക്ലിക് ചെയ്യുന്നതോടെ വീഡിയോ ഡൗണ്‍ലോഡ് ആകും. http://keepvid.com എന്ന സൈറ്റ് ഉപയോഗിച്ചും വീഡിയോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.