Webdunia - Bharat's app for daily news and videos

Install App

ഒരേ സ്മാർട്ട്ഫോണിൽ എങ്ങനെ രണ്ട് വാട്ട്സ്‌ആപ്പ് അക്കൌണ്ടുകൾ ഉപയോഗിക്കാം ? വഴിയുണ്ട് !

Webdunia
ചൊവ്വ, 29 ജനുവരി 2019 (14:26 IST)
വാട്ട്സ്‌ആപ്പിന് സാമുഹ്യ മാധ്യമങ്ങളിൽ പ്രഥമ സ്ഥാനമാണുള്ളത്. വെറും ഒരു ചാറ്റിംഗ് സ്പേസ് മാത്രമായല്ല. ജോലികൾക്കും ബിസിനസുകൾക്കും എല്ലാം എന്ന് വാട്ട്സ്‌ആപ്പ് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതിനാൽ തന്നെ ചിലപ്പോൾ രണ്ട് വാട്ട്സ്ആപ്പ് അക്കൌണ്ടുകൾ ഉപയോഗിക്കേണ്ടി വരാം.
 
എന്നാൽ രണ്ട് വാട്ട്സ്‌ആപ്പ് അക്കൌണ്ടുകൾ ഒരേ സ്മാർട്ട്ഫോണിൽ ഉപയോഗിക്കാനാകുമോ ? ആകും എന്നതാണ് ഉത്തരം. ഡ്യുവൽ സിമ്മുള്ള ഫോണുകളാണ് ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്നത്. ഇതിൽ ഓരോ നമ്പരിനും ഓരോ വാട്ട്സ് ആപ്പ് അക്കൌണ്ടുകൾ ഉപയോഗിക്കാനാകും.
 
ചെയ്യേണ്ടത് എന്തെന്ന് ശ്രദ്ധിക്കൂ...
 
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും വാട്ട്സ്ആപ്പ് ഡൌൺലോഡ് ചെയ്യുക. ആദ്യത്തെ സ്റ്റെപ് സ്കിപ്പ് ചെയ്ത് ഫോണിന്റെ സെറ്റിംഗ്സിൽ പോയി  നാവിഗേറ്റ് ടു ഡ്യുവൽ ആപ്പ്, ക്ലോൺ ആപ്പ്, അല്ലെങ്കിൽ ട്വിൻ ആപ്പ് ഇതിൽ ഏതെങ്കിലും ഒരു ഓപ്ഷൻ ഫോണിലുണ്ടാകും ഇതിൽ ക്ലിക്ക് ചെയ്യുക. 
 
ഇപ്പോൾ ഡ്യുവൽ ചെയ്യാവുന്ന ആപ്പുകളുടെ ലിസ്റ്റ് കാണാം ഇതിൽനിന്നും വാട്ട്സ് ആപ്പ് സെലക്ട്  ചെയ്യുക ഇതിൽ സെക്കൻഡറി ആപ്പ് എന്ന ഓപ്ഷൻ ടിക് ചെയ്യുക. ഇനി വാട്ട്സ് ആപ്പ് സെക്കൻഡറി നമ്പറിൽ ഇൻസ്റ്റാൾ ചെയ്യാം
 
ഒട്ടുമുക്കാൽ ഫോണുകളിലും ആപ്പുകൾ ട്വിൻ ചെയ്യുന്നതിന് ഫോണിൽ തന്നെ സംവിധാനം ഉണ്ടാകും. എന്നാൽ ഇത്തരം സംവിധാനങ്ങൾ ഇല്ലാത്ത ഫോണുകളിൽ പാരലൽ സ്പേസ് പോലുള്ള തേർഡ് പാർട്ടി ആപ്പുകൾ പ്ലേ സ്റ്റോറിൽനിന്നും ഇൻസ്റ്റാൾ ചെയ്താൽ രണ്ട് വാട്ട്സ്‌ആപ്പ് അക്കൌണ്ടുകൾ ഒരേ സ്മാർട്ട്ഫോണിൽ ഉപയോഗിക്കാനാകും. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments