Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുക്കിംഗ് 12,000 കടന്നു, വിപണിയിൽ കുതിച്ച് പുത്തൻ വാഗൺ ആർ !

ബുക്കിംഗ് 12,000 കടന്നു, വിപണിയിൽ കുതിച്ച് പുത്തൻ വാഗൺ ആർ !
, തിങ്കള്‍, 28 ജനുവരി 2019 (19:48 IST)
വാഗൺ ആറിന്റെ മൂന്നാം തലമുറ പതിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്, വാഹനത്തിന്റെ ബുക്കിംഗ് 12,000 കടന്നു. കഴിഞ്ഞ മാസം പതിനാലിനാണ് പുതിയ വാഗൺ ആറിനായുള്ള ബുക്കിംഗ് മാരുതി സുസൂക്കി ആരംഭിച്ചത്. 11,000 രൂപയാണ് വാഹനം ബുക്ക് ചെയ്യുന്നതിനായി നൽകേണ്ട തുക.
 
മാരുതി സുസൂക്കി അരീന ഷോറൂമുകൾ വഴിയും. കമ്പനിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും വാഹനം ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ് പുത്തൻ വാഗൺ ആറിന്റെ വിവിധ വേരിയന്റുകളുടെ വിപണി വില. 
 
ടോള്‍ബോയ് ഡിസൈനിൽ തന്നെയാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത് എങ്കിലും കാഴ്ചയിൽ കൂടുതൽ സുന്ദരനായാണ് പുതിയ വാഗൺ ആറിന്റെ വരവ്. മുന്നിലെ ഗ്രില്ലിലും ഹെഡ്‌ലാമ്പുകളിലുമെല്ലാം ഈ മാറ്റം പ്രകടമാണ്. പഴയതിൽനിന്നും കൂടുതൽ കോം‌പാക്ട് ആയ ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. 
 
മരുതി സുസൂക്കിയുടെ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പൂതിയ വാഗൺ ആർ ഒരുക്കിയിരിക്കുന്നത്. പുതിയ വാഗൺ ആറിന് 3395 എം എം നീളവും, 1475 എം എം വീതിയും, 1650 എം എം ഉയരവും ഉണ്ട്. 2460 മില്ലി മീറ്ററാണ് വാഹനത്തിന്റെ വീല്‍ബേസ്. ഇന്റീരിയറിൽ കൂടുതൽ പ്രീമിയം ഫീച്ചറുകൾ നൽകിയിട്ടുണ്ട് പഴയതിൽ നിന്നും കൂടുതൽ സ്പേഷ്യസ്വാണ് ഇന്റീരിയർ.
 
67 ബിഎച്ച്പി കരുത്തും 90 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാൻ ശേഷിയുള്ള 1.0 ലിറ്റര്‍ K10 B പെട്രോള്‍ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി വാഗൺ ആറിൽ തുടിക്കുന്ന എഞ്ചിൻ. വഗൺ ആർ 2018 മോഡലിലും ഇതേ എഞ്ചിനാണ് ഉപയോഗിച്ചിട്ടുള്ളത്. ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്‌മിഷനുകളിൽ വാഹനം ലഭ്യമായിരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രിക്ക് ഇപ്പോഴും സംഘപരിവാർ പ്രചാരകന്റെ മനസ്; ആഞ്ഞടിച്ച് മുഖ്യമന്ത്രി