ഹുവായ്‌യുടെ പുതിയ സമാർട്ട് ഫോണുകളായ നോവ 3യെയും, നോവ 3iയെയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഹുവായിയുടെ വെബ്സൈറ്റ് വഴിയും ആമസോണിലും ഫോണ്‍ ലഭ്യമാണ്. മുൻപിലും പിറകിലും മികച്ച ഡുവൽ ക്യാമറ സംവിധനം ഒരുക്കിയിരിക്കുന്നു എന്നതാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത
നോവ 3 6 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റിന് 30,600 രൂപയും നോവ 3i 4ജിബി റാം 128ജിബി സ്റ്റോറേജ് വാരിയന്റിന് 20,400 രൂപയുമാണ് ഇന്ത്യയിലെ വില. പര്‍പ്പിള്‍, കറുപ്പ്, ഗോള്‍ഡ്, എന്നീ നിറങ്ങളില്‍ നോവ 3 യും കറുപ്പ്, വെള്ള, പര്‍പ്പിള്‍ നിറങ്ങളില്‍ നോവ 3iയും ലഭ്യമാണ്.
കിറിന്‍ 790 പ്രൊസസറിലാണ് നോവ 3 പ്രവർത്തിക്കുന്നത് നോവ 3ഇ യിൽ കിറിൻ 710 പ്രോസസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഇരുഫോണുകളും പ്രവര്‍ത്തിക്കുന്നത്. ഫെയ്സ് അൺലോക്കിങ് അടക്കമുള്ള അത്യധുനിക ഫീച്ചറുകൾ ഇരു ഫോണുകളിലും സജ്ജമാക്കിയിട്ടുണ്ട്.