Webdunia - Bharat's app for daily news and videos

Install App

ബ്രോഡ്‌ബാൻഡ് വേഗതയിൽ ഇന്ത്യ എഴുപതാം സ്ഥാനത്ത്, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഈ രാജ്യങ്ങൾ

Webdunia
ചൊവ്വ, 20 ജൂലൈ 2021 (19:25 IST)
ഓക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബ്രോഡ്ബാന്‍ഡ് വേഗതയില്‍ ഇന്ത്യ എഴുപതാം സ്ഥാനത്ത്. ജൂൺ മാസത്തിലെ കണക്കാണിത്. ലോകമെങ്ങുമുള്ള ഇന്റർനെറ്റ് സ്പീഡ് ഓരോ മാസവും താരതമ്യം ചെയ്യുന്നതാണ് ഓക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സ്. മൊബൈൽ വേഗതയുടെ കാര്യത്തിൽ ഇന്ത്യ 122ആം സ്ഥാനത്താണ്.
 
അതേസമയം മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ 2 മാസത്തിനിടയിൽ ഇന്ത്യയ്ക്ക് പുരോഗതിയുണ്ടായിട്ടുണ്ട്.  ജൂണ്‍ മാസത്തില്‍ ഇന്ത്യയില്‍ ഡൗണ്‍ലോഡ് വേഗത 58.17 എംബി‌പിഎസ് ആണ്. മൊബൈലിന്റെ ശരാശരി ഡൗണ്‍ലോഡ് വേഗത 17.84 എംബിപിഎസ് ആണ്.
 
2021 മെയ് മാസത്തിൽ ഇന്ത്യയുടെ ഇന്റർനെറ്റ് ബ്രോഡ്‌ബാൻഡ് വേഗത  55.65 എംബിപിഎസായിരുന്നു. ജൂണില്‍ ഇന്ത്യയുടെ ശരാശരി മൊബൈല്‍ അപ്‌ലോഡ് വേഗത 5.17 എംബിപിഎസും ബ്രോഡ്ബാന്‍ഡ് ശരാശരി വേഗത 54.43 എംബിപിഎസും ആയിരുന്നു. 193.51 എംബിപിഎസ് ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗതയില്‍ യുഎഇ പട്ടികയില്‍ ഒന്നാമതാണ്, ദക്ഷിണ കൊറിയ 180.48 എംബിപിഎസും 171.76 എംബിപിഎസ് വേഗതയുള്ള ഖത്തറുമാണ് തൊട്ടടുത്ത സ്ഥാനത്ത്. 
 
ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് വേഗതയിൽ  260.74 എംബിപിഎസ്, 252.68, 248.94 എംബിപിഎസ് വേഗതയില്‍ മൊണാക്കോ, സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments