ഇൻഫിനിക്സ് നോട്ട് സീരീസിൽ മറ്റൊരുരിരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ എത്തിയിരിയ്ക്കുന്നു. ഇന്ന് മുതൽ സ്മാർട്ട്ഫോണുകൾ ഫ്ലിപ്കാർട്ടിലുടെ ലഭ്യമാകും. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകുന്ന സ്മാർട്ട്ഫോണായാണ് ഇൻഫിനിക്സ് നോട്ട് 7 പ്രോ വിപണീയിലെത്തിയിരിയ്ക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിൽ എത്തിയിരിയ്ക്കുന്ന സ്മാർട്ട്ഫോണിന് 11.499 രൂപയാണ് വില.
6.95 ഇഞ്ചിന്റെ എച്ച്ഡിപ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങിയ ക്വാഡ് റിയർ ക്യാമറകൾ ഫോണിന്റെ എടൂത്തുപറയേണ്ട സവിശേഷതയാണ്. 2 മെഗാപിക്സൽ മാക്രോ, 2 മെഗാപിക്സൽ ഡെപ്ത്, AI ലെൻസ് എന്നിവയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ. 16 മെഗാപിക്സൽ ഇൻ ഡിസ്പ്ലേ സെൽഫി ക്യാമറയാണ് ഫോണിഒൽ ഉള്ളത്.
മീഡിയടെക്കിന്റെ ഹീലിയോ G70 പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തിയാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്.