Publish Date: Fri, 04 Feb 2022 (20:32 IST)
Updated Date: Fri, 04 Feb 2022 (20:38 IST)
ഇൻസ്റ്റഗ്രാമിൽ പുതിയ ടേക്ക് എ ബ്രേക്ക് ഫീച്ചർ അവതരിപ്പിച്ചു. ഇൻസ്റ്റഗ്രാമിൽ സമയം ചിലവഴിക്കുന്നതിന് ഇടവേളയെടുക്കാൻ ഓർമിപ്പിക്കുന്ന സംവിധാനമാണിത്.
നിശ്ചിത സമയം പരിധിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഇന്‍സ്റ്റാഗ്രാം ഒരു ഇടവേളയെടുക്കാന്‍ ഓര്‍മിപ്പിക്കും. താത്‌പര്യമുള്ളവർക്ക് 10 മിനിറ്റ്,20 മിനിറ്റ്,30 മിനിറ്റ് ഓപ്‌ഷനുകൾ തിരെഞ്ഞെടുക്കാനാവും.
തിരഞ്ഞെടുത്ത സമയപരിധി കഴിഞ്ഞാല്‍ സ്‌ക്രീനില്‍ ഒരു റിമൈന്റര്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇടവേളയെടുക്കാനും മറ്റ് പ്രവര്‍ത്തികള്‍ നിര്‍ദേശിക്കുകയും ചെയ്യും.