Publish Date: Wed, 15 Apr 2020 (11:45 IST)
Updated Date: Wed, 15 Apr 2020 (11:49 IST)
ഐക്യു 3യ്ക്ക് പിന്നാലെ ഐക്യു നിയോ 3യെ വിപണീയിൽ അവതരിപ്പിക്കാനുള്ള തയ്യറെടുപ്പിലാണ് കമ്പനി. ഏപ്രിൽ 23ന് IQOO NEO 3 5G എന്ന പുതിയ സ്മാർറ്റ്ഫൊണിനെ കമ്പനി വിപണിയിൽ അവതരിപ്പിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. ഐക്യുവിന്റെ രണ്ടാമത്തെ 5G സ്മാർട്ട്ഫോണായിരിക്കും ഇത്.
സൂപ്പർ അമോലെഡ് ഡിസ്പ്ലേയിലായിരിക്കും ഫോൺ എത്തുക. 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ പ്രതിക്ഷിക്കുന്നത്. ക്വാൽകോമിന്റെ സ്നാപ്‌ഡ്രാാഗൺ 865 പ്രൊസസറായിരിക്കും സ്മാർട്ട്ഫോണിന് കരുത്ത് പകരുക. ആൻഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തിയായിരിയ്ക്കും സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 55W ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയോടുകൂടിയ 4400 എംഎഎച്ച് ബാറ്ററിയാണ് ഐക്യു നിയോ 3യിൽ പ്രതീക്ഷിക്കുന്നത്