Select Your Language

Notifications

webdunia
webdunia
webdunia
webdunia

മികച്ച ഫീച്ചറുകളുമായി വൺപ്ലസ് 6T ഇന്ത്യൻ വിപണിയിൽ

മികച്ച ഫീച്ചറുകളുമായി വൺപ്ലസ്  6T ഇന്ത്യൻ വിപണിയിൽ
, ബുധന്‍, 31 ഒക്‌ടോബര്‍ 2018 (20:16 IST)
വണ്‍പ്ലസ് സ്മാർട്ട് ഫോണിന്റെ ഫ്ലഗ്ഷിപ് മോഡലായ വൺപ്ലസ്  6T ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് വാരിയന്റിന് 37,999 രൂപയാണ് ഇന്ത്യൻ വിപണിയിഒലെ വില. നവംബർ ഒന്നുമുതൽ ഇന്ത്യയിയിൽ വൺപ്ലസ് 6T വില്പന ആരംഭിക്കും.
 
വൺപ്ലസ് 6T 8 ജിബി റാം 128 ജിബി സ്റ്റോറേജിന് 41,999 രൂപയും 8 ജിബി റാം 256 ജിബി സ്റ്റോറേജിന് 45,999 രൂപയുമാണ് വില വരുന്നത്. ആമസോണിലൂടെയാണ് ഫോൺ ലഭ്യമാകുക. 6.41 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന് ഫോണിന് നൽകിയിരിക്കുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ ലഭ്യമാകും. 
 
സ്ക്രീന്മിനെ വിശലമാക്കുന്ന നോച്ച് ഡിസ്‌പ്ലേ ഡിസൈനാണ് നൽകിയിരിക്കുന്നത്. ഫണ്ട് ക്യാമറ മാത്രമാണ് ഡിസ്‌പ്ലേയിനിന്നും വേറിട്ട് നിൽക്കുന്നത്. 16 എം പി, 20 എം പി ഡ്യുവല്‍ റിയര്‍ ക്യാമറകളും 16 എം പി സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്. ഫിംഗർപ്രിന്റ് സെൻസറും ഫെയ്സ് അൺലോക്കിംഗ് സംവിധാനവും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. 3700 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എതിര്‍പ്പുകള്‍ അവഗണിച്ച് ജയില്‍ ഭൂമി സ്വകാര്യ ട്രസ്‌റ്റിന്; രമേശ്​ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ്​ അന്വേഷണം