Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാട്ട്സ്‌ആപ്പിൽനിന്നും മെസഞ്ചറിലേക്കും, ഇസ്റ്റഗ്രമിലേക്കും നേരിട്ട് സന്ദേശമയക്കാം, പുതിയ സംവിധം ഒരുങ്ങുന്നു !

വാട്ട്സ്‌ആപ്പിൽനിന്നും മെസഞ്ചറിലേക്കും, ഇസ്റ്റഗ്രമിലേക്കും നേരിട്ട് സന്ദേശമയക്കാം, പുതിയ സംവിധം ഒരുങ്ങുന്നു !
, വെള്ളി, 1 ഫെബ്രുവരി 2019 (18:27 IST)
വാട്ട്സ്‌ആപ്പുമായി ഫെയിസ്ബുക്ക് മെസഞ്ചറും ഇസ്റ്റഗ്രാമും ബന്ധിപ്പിക്കുന്നു. ഇതോടെ വാട്ട്സ്‌അപ്പിൽനിന്നും മെസഞ്ചറിലേക്കും, ഇൻസ്റ്റഗ്രാമിലേക്കും തിരിച്ചും,  പരസ്പരം സന്ദേശങ്ങൾ കൈമാറാൻ സാധിക്കും. ഫെയ്സ്ബുക്ക് സി ഇ ഒ മാർക്ക് സുക്കർബർഗ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
ആപ്പുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുൻപ് തന്നെ ചർച്ചകൾ പുരോഗമിച്ചിരുന്നു. സുക്കർബർഗ് തന്നെയാണ് ഇത്തരം ഒരു ആശയം മുന്നോട്ട് വച്ചത്. എന്നാൽ ഉടൻ ഈ നടപടി ഉണ്ടാകില്ല. 2020ഓടു കൂടിയായിരിക്കും ആപ്പുകൾ പരസ്പരം ബന്ധിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. 
 
വാട്ട്സ്‌ആപ്പിനെ ഉപയോഗിച്ച് ഫെയ്സ്ബുക്ക് മെസഞ്ചറിനെയും ഇൻസ്റ്റഗ്രാമിനെയും  കൂടുതൽ സജീവമാക്കുന്നതിനായാണ് ആപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഒരുങ്ങുന്നത്. അതേസയം ആപ്പുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ വാട്ട്സ്‌ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതക്കായി കൊണ്ടുവന്ന എൻഡ് ടു എൻഡ് ഡിക്രിപ്ഷൻ സംവിധാനത്തി മാറ്റം വന്നേക്കാം എന്നാണ് ഐ ടി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

48 മെഗാപിക്സലിന്റെ ക്യാമറയുമായി ഹോണർ വ്യൂ 20 ഇന്ത്യയിലെത്തുന്നു !