ഇത് പൊളിക്കും, വെറും 9,999 രൂപക്ക് 48 മെഗാപിക്സൽ ക്യാമറയുമായി റെഡ്മി നോട്ട് 7

Webdunia
ശനി, 9 ഫെബ്രുവരി 2019 (14:07 IST)
ഷവോമിയുടെ റെഡ്മി നോട്ട് 7 ഉടൻ ഇന്ത്യൻ സ്മാർട്ട്ഫോൻ വിപണി കീഴടക്കാൻ എത്തും, റെഡ്മി ഷവോമിയുടെ ഉപ ബ്രൻഡായി മാറിയതിന് ശേഷം ആദ്യമായി പുറത്തിറങ്ങിയ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 7. ജനുവരി 15  മുതൽ ചൈനിസ് വിപണിയിൽ ഫോണിന്റെ വിൽപ്പന ആരംഭിച്ചിരുന്നു. 9,999 രൂപ മുതലായിരിക്കും ഫോണിന്റെ ഇന്ത്യയിൽ വിപണി വില ആരംഭിക്കുക.
 
48 മെഗാപിക്സൽ ക്യാമറയുമായാണ് ഫോൺ എത്തുന്നത് എന്നത് തന്നെയാണ് പ്രധാന പ്രത്യേകത. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 5 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിലുള്ളത്. സാംസങിന്റെ ജിഎം1 സെന്‍സറാണ് ക്യാമറയുടെ കരുത്ത്. 13 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ.
 
2340 x 1080 പിക്സല്‍ റസല്യൂഷനില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്‌പ്ലേണ് ഫോണിന് നൽകിയിരിക്കുന്നത്. സുരക്ഷിതമായ ഗൊറില്ല ഗ്ലാസ് 5ലാണ് ഡിസ്‌പ്ലേ നിർമ്മിച്ചിരിക്കുന്നത്. അതിവേഗ ചാർജിങിനായി ടൈപ്പ് സി യുഎസ് ബി മി പോർട്ട് ഫോണിൽ ഒരുക്കിയിരിക്കുന്നു. 4000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. ക്യുക്ക് ചാര്‍ജ് 4 പിന്തുണയുള്ളതാണ് ഫോണിന്റെ ബാറ്ററി.
 
3 ജി ബി റാം 32 ജി ബി സ്റ്റോറേജ്, 6 ജി ബി റാം 64 ജി ബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് റെഡ്മി നോട്ട് 7നെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഫോണിന്റെ കുറഞ്ഞ പതിപ്പിന് 999 യുവാനാണ് ചൈനയിലെ വില. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 10,300 രൂപയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments