Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കോക്കോണിക്സ്‘, കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ഉടൻ !

‘കോക്കോണിക്സ്‘, കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ഉടൻ !
, വെള്ളി, 8 ഫെബ്രുവരി 2019 (20:14 IST)
തിരുവന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് കോക്കണിക്സ് എത്തുകയാണ്. പൊതുമേഖല സ്ഥാപനമായ കെൽട്രോണും ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബലും ചേർന്നാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് കോക്കോണിക്സ് നിർമ്മിക്കുന്നത്. കൊക്കോണിക്സിന്റെ ആദ്യ ലാപ്‌ടോപ്പുകള്‍ ഫെബ്രുവരി 11ന് ഡല്‍ഹിയില്‍ നടക്കുന്ന ഇലക്‌ട്രോണിക് മാനുഫാക്ചറിംഗ് സമ്മിറ്റിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 
 
ഇന്റലിന്റെ സാങ്കേതിത മാർഗനിർദേശങ്ങൾ പ്രകാരമായിരിക്കും ലാപ്ടോപ്പുകൾ നിർമ്മിക്കുക. തിരുവന്തപുരം മൺ‌വിളയിലെ കെൽട്രോൺ ക്യാമ്പസിലായിരിക്കും കമ്പനി പ്രവർത്തിക്കുക. പ്രതിവർഷം രണ്ട് ലക്ഷം ലാപ്ടോപ്പുകൾ ഉത്പാതിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 
 
സർക്കാർ ഓഫീസുകളിൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ വ്യാപാരസ്ഥാപനങ്ങൾ, തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉൽപാദനത്തിലായിരിക്കും ആദ്യ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക. വരാനിരിക്കുന്ന തലമുറയെ കൂടി ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലേക്ക് കൊക്കോണിക്സിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം എന്നും മുഖ്യമന്ത്രി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ രാഷ്ടീയ പാർട്ടികൾ വാട്ട്സ്‌ആപ്പിനെ ദുരുപയോഗം ചെയ്യുന്നു, തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടികൾക്ക് മുന്നറിയിപ്പുമായി വാട്ട്സ്‌ആപ്പ്