Webdunia - Bharat's app for daily news and videos

Install App

ജെമിനി എന്ന ആപ്പ് നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോ? ഈ ആപ്പ് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 ഡിസം‌ബര്‍ 2024 (16:26 IST)
ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്വയം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഈ ആപ്പ് ഗൂഗിളിന്റെ മറ്റൊരു ആപ്പാണ്. കമാന്‍ഡ് അനുസരിച്ച് കോളുകള്‍ ചെയ്യുക, വിവരങ്ങള്‍ തിരയുക തുടങ്ങിയ ജോലികള്‍ ചെയ്യുന്നതിന്  ഉപയോക്താക്കളെ സഹായിക്കുന്നതിനുളള ആപ്പാണിത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് ഉപയോക്താക്കള്‍ അറിയാതെ തന്നെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ട്. നമ്മളില്‍ പലരും ചിന്തിച്ചിട്ടുണ്ടാകും ഇതെന്താപ്പ് ആണെന്നും ഇത് ഞാന്‍ ഡൗണ്‍ലോഡ് ചെയ്തില്ലല്ലോ എന്നും. 
 
ഗൂഗിള്‍ അസിസ്റ്റന്റ്,സിരി എന്നിവയ്ക്ക് സമാനമായ ഒരു ആപ്പാണ് ജെമനിയും. തിരക്കുപിടിച്ച നിങ്ങളുടെ ജീവിതത്തില്‍ സഹായകരമായ ഒരു ആപ്പ് കൂടിയാണിത്. ഈ ആപ്പു വഴി നിങ്ങള്‍ക്ക് ടൈപ്പ് ചെയ്‌തോ സംസാരിച്ചുകൊണ്ടോ വിവരങ്ങള്‍ തിരയാം. നിങ്ങളുടെ ഫോണിന്റെ പ്രവര്‍ത്തനക്ഷമത തുടങ്ങി നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇതില്‍ തിരയാന്‍ ആകുന്നതാണ്. അതുപോലെതന്നെ നിങ്ങളുടെ ഫോണില്‍ ആരെയെങ്കിലും കോള്‍ ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക് ജെമിനി ആപ്പിനോട് പറയാം. 
 
നിരവധി സവിശേഷതകള്‍ അടങ്ങിയ ആപ്പ് ആണിത്.  നിങ്ങള്‍ക്ക് ഇത് ഫോണില്‍ സൂക്ഷിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ മറ്റേത് ആപ്പ് പോലെയും ഇത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു

ആസ്ട്രൽ പ്രൊജക്ഷനിനായി കൊന്നത് കുടുംബത്തിലെ നാല് പേരെ, നന്തൻകോട് കൂട്ടക്കൊലയിൽ ജിൻസൻ രാജ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

പേവിഷബാധ കേസുകള്‍ ക്രമാതീതമായി ഉയരും, മരിക്കുന്നവരില്‍ 40ശതമാനവും കുട്ടികള്‍; മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

രാജ്യസ്‌നേഹത്തിന്റെ മൊത്തകച്ചവടക്കാര്‍ ഭരിക്കുന്നത് മോദിയാണെന്ന് മറന്നോ ? 'കുറ്റങ്ങളെല്ലാം വിക്രം മിസ്രിക്ക് മാത്രം' ? , കടുത്ത സൈബര്‍ ആക്രമണത്തില്‍ അക്കൗണ്ട് ലോക്ക് ചെയ്ത് വിക്രം മിസ്രി

എന്റെ കാലത്ത് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളു, കോട്ടങ്ങളില്ല: കെ സുധാകരന്‍

അടുത്ത ലേഖനം
Show comments