Publish Date: Thu, 04 Jul 2024 (13:07 IST)
Updated Date: Thu, 04 Jul 2024 (13:09 IST)
ഗൂഗിള്‍ മാപ്പിനോട് വഴി ചോദിച്ച ലോറിക്ക് എട്ടിന്റെ പണി. മണ്ണാര്‍ക്കാട് വൈക്കോല്‍ ലോറി ഇടുങ്ങിയ റോഡിലെ ചെളിയില്‍ കുടുങ്ങി. തമിഴ്‌നാട്ടില്‍ നിന്നും വന്ന വൈക്കോല്‍ ലോറിയാണ് എടത്തനാട്ടുകരയില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. കരുവാരകുണ്ടിലേക്ക് വന്ന ലോറി എടത്തനാട്ടുകര പൊന്‍പ്പാറ റോഡില്‍ കുടുങ്ങുകയായിരുന്നു.
കരുവാരകുണ്ടിലേക്കുള്ള എളുപ്പ വഴിയായ പൊന്‍പാറ റോഡിലേക്ക് തിരിഞ്ഞതാണ് അബദ്ധമായത്. ജസിബി എത്തി ഇരുമ്പ് ചങ്ങല ഉപയോഗിച്ചാണ് കുഴിയില്‍ നിന്നും ലോറിയെ വലിച്ചെടുത്തത്.