Webdunia - Bharat's app for daily news and videos

Install App

1000 ജിബി ഡേറ്റ, 600 ചാനലുകൾ, ജിഗാഫൈബർ വീടുകളിലേക്ക് എത്തിത്തുടങ്ങി !

Webdunia
ശനി, 20 ജൂലൈ 2019 (16:49 IST)
ബ്രോഡ്ബാൻഡ് രംഗത്ത് ഇനി ജിയോയുടെ തേരോട്ട കാലമായിരിക്കും. വമ്പൻ ഓഫറുകളുമായി ജിയോ ജിഗാ ഫൈബർ വീടുകളിലേക്ക് എത്തി തുടങ്ങി. നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലേക്കും സേവനം എത്തിക്കുകയാണ് ജിയോ. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, കൊല്ലം കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ സേവനം അരംഭിച്ചിരിക്കുന്നത്.
 
ഒറ്റ കണക്ഷൻ കൊണ്ട് ഒരുപട് സേവനങ്ങൾ ലഭ്യമാകുന്നു എന്നതാണ് ജിഗാഫൈബറിന്റെ പ്രത്യേകത. 1100 ജിബി ഡേറ്റയാണ് ജിഗാ ഫൈബർ വീടുകളിലേക്ക് എത്തിക്കുന്നത്. ആദ്യം 100 ജിബി നൽകും പിന്നീട് ആവശ്യാനുസരനം 45 ജിബി വീതം ആഡ് ചെയ്ത് 1100 ജിബി വരെ ഉപയോഗിക്കാം,
 
2500 രൂപയുടെ ഡിവൈസ് വാങ്ങി വീട്ടിൽ ഘടിപ്പിക്കുന്നതോടെ ഒരേസമയം ലാൻഡ്ഫോൺ, സ്മാർട്ട് ടിവി, ലപ്‌റ്റോപ്പുകൾ തുടങ്ങി 40ഓളം ഡിവൈസുകളിലേക്ക് ഒരേസമയം തന്നെ ഇന്റർനെറ്റ് ലഭ്യമാക്കാൻ സാധിക്കും. ജിഗാ ഫൈബറിനോടൊപ്പം ലാൻഡ്‌ലൈൻ കോളുകളും 600 ചാനലുകളുള്ള ജിയോ ഹോം ടിവി പാക്കേജും സൗജന്യമായി തന്നെ ലഭിക്കും. ടെസ്റ്റ് അടിസ്ഥാനത്തിലാണ് നിലവിൽ സേവനം നൽകുന്നത്. ഇതിന് താരിഫ് നൽകേണ്ടതില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments