Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്നാൽ ഒന്നാന്തരം ഊണ് ഫ്രീയായി കഴിക്കാം !

പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്നാൽ ഒന്നാന്തരം ഊണ് ഫ്രീയായി കഴിക്കാം !
, ശനി, 20 ജൂലൈ 2019 (15:32 IST)
മാലിന്യങ്ങൾ കൊണ്ടുവന്നാൽ ആരെങ്കിലും ഭക്ഷണം കൊടുക്കുമോ എന്നാകും ചിന്തിക്കുന്നത്. സത്യമാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുമായി വന്നാൽ ഈ ഭക്ഷണശാലയിൽനിന്നും നല്ല ഉഗ്രൻ ഊണ് കഴിക്കാം. ഛത്തീസ്ഗഡിലെ അംബികാപൂർ മുനിസിപ്പൽ കോർപ്പറേഷനാണ് ഇത്തരത്തിൽ ഒരു സംരംഭവുമായി രാംഗത്തെത്തുന്നത്.
 
ഗാർബേജ് കഫേ എന്നാണ് ഈ ഭക്ഷണശാലക്ക് പേരിട്ടിരിക്കുന്നത്. ഒരു കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളുമായി എത്തുന്നവർക്ക് വിശദമായ ഒരു ഊണ് തന്നെ കഴിക്കാം. അരക്കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളുമായാണ് വരുന്നത് എങ്കിൽ നല്ല ഒരു പ്രാതൽ കഴിക്കാം. മലിന്യ ന്നിർമ്മാർജനത്തിലൂടെ സാധുക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനാണ് ഇത്തരം ഒരു പദ്ധതി അംബികാപൂർ മുനിസിപ്പൽ കോർപ്പറേഷൻ ഒരുക്കിയിരിക്കുന്നത്.
 
സ്വച്ഛ് ഭാരാതുമായി ബന്ധിപ്പിച്ചാണ് മുനിസിപ്പൽ കോർപ്പറേഷൻ ഈ പദ്ധതി പ്രഖ്യാപിച്ചത്. 5 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. മാലിന്യ നിർമ്മാർജനത്തിൽ രാജ്യത്തിന് മാതൃകയായ നഗരസഭയാണ് അംബികാപൂർ. ഇന്ത്യയിൽ ഏറ്റവും വൃത്തിയുള്ള സിറ്റികളിൽ രണ്ടാം സ്ഥാനം ഈ മുനിസിപ്പാലിറ്റിക്കാണ്. 8 ലക്ഷം പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ച് അംബികാപൂർ മുനിസിപ്പൽ കോർപ്പറേഷൻ റോഡ് നിർമ്മിച്ചിരുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിസിയുടെ വീടിനു പകരം ഭാര്യ പിതാവിന്റെ വീട്ടിൽ ഉപരോധം നടത്തി എബിവിപിക്കാർ; അമളി പിണഞ്ഞെന്ന് മനസിലാകാതെ 15 മിനിറ്റോളം മുദ്രാവാക്യം വിളി