Webdunia - Bharat's app for daily news and videos

Install App

പ്രത്യേക റീചാർജ് വേണ്ട, സൗജന്യ കോൾ ഉൾപ്പെടുത്തി പുതിയ മൂന്ന് പ്ലാനുകളുമായി ജിയോ !

Webdunia
ചൊവ്വ, 5 നവം‌ബര്‍ 2019 (20:10 IST)
മറ്റു ടെലികോം നെറ്റ്‌വർക്കുകളിലേക്കുള്ള വോയിസ് കോളുകൾക്ക് മിനിറ്റിന് ആറ് പൈസ വീതം ഈടാക്കും എന്ന വാർത്ത നിരാശയോടെയാണ് ജിയോ ഉപയോക്താക്കൾ കേട്ടത്. എന്നാൽ ഇത് മറികടക്കുന്നതിനായി സൗജന്യ കോൾ ഉൾപ്പെടുത്തി പാക്കേജ് റീചാർ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ ജിയോ. അതായത് മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വോയിസ് കോൾ ചെയ്യുന്നതിന് പ്രത്യേക റീചാർജ് ചെയ്യേണ്ടതില്ല. 
 
222, 333, 444 എന്നിങ്ങനെ മൂന്ന് പ്രധാന പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 222 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും. മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള വോയിസ് കൊളുകൾക്കായി 1000 ഐ‌യുസി മിനിറ്റുകളും ഈ പ്ലാനിൽ നൽകിയിട്ടുണ്ട്. 28 ദിവസമാന് പ്ലാനിന്റെ കാലാവധി. 333 രൂപയുടെ പ്ലാനിൽ 56 ദിവസവും, 444 രൂപയുടെ റീചാർജിൽ വാലിഡിറ്റി 84 ദിവസവുമാണ്. മറ്റെല്ലാം മൂന്ന് റീചാർജുകളിലും സമാനമാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments