Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിനി എസ്‌യുവിയുമായി ജീപ്പ് എത്തുന്നു, വില പത്ത് ലക്ഷത്തിൽ താഴെ !

മിനി എസ്‌യുവിയുമായി ജീപ്പ് എത്തുന്നു, വില പത്ത് ലക്ഷത്തിൽ താഴെ !
, ചൊവ്വ, 5 നവം‌ബര്‍ 2019 (15:51 IST)
ഇന്ത്യൻ വിപണിയിൽ കോംപാക്ട് എസ്‌യുവികൾക്കുള്ള സ്വീകാര്യതയിൽ കണ്ണ് വച്ച് മിനി എസ്‌യുവിയുമായി ജീപ്പ് എത്തുന്നു. ജീപ്പിന്റെ കോംപാക്ട് എസ്‌യുവിയായ റെനഗേഡിന് താഴെയായിരിക്കും 4 മീറ്ററിൽ താഴെ നീളമുള്ള എസ്‌യുവിയുടെ സ്ഥാനം. ജീപ്പ് 526 എന്ന കോഡ് നാമത്തിലാണ് വാഹനം അറിയപ്പെടുന്നത്.
 
ഏഷ്യൻ വിപണി മുന്നിൽ കണ്ടാണ് ജീപ് മിനി എസ്‌യുവിയെ ഒരുക്കുന്നത്. ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിച്ച ശേഷം പിന്നീട് അന്താരാഷ്ട്ര വിപണികളിലേക്ക് വാഹനത്തെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യം വക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ വാഹനം വിപണിയിൽ എത്തിയേക്കും. 
 
പുത്തൻ തലമുറ ഫിയറ്റ് പാണ്ടയിൽ ഉപയോഗിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിലാണ് പുതിയ മിനി എസ്‌യുവിയെ ഒരുക്കുന്നത്. മാരുതി സുസൂക്കിയുടെ ബ്രെസ, ഫോർഡ് ഇകോസ്പോർട്ട്, ടറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങൾക്ക് ജീപ്പിന്റെ മിനി എസ്‌യുവി കടുത്ത മത്സരം തന്നെ സൃഷ്ടിച്ചേക്കും. മരുതി സുസൂക്കിയുടെ വിറ്റാര ബ്രെസയാണ് രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന കോംപാക്ട് എസ്‌യുവി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് വിവാഹം കഴിച്ചു, രണ്ട് പേരും ഉപേക്ഷിച്ചു, ജോലിയും പോയി; ജയിലിലെ സുഖവാസത്തിനായി യുവാവ് കണ്ടെത്തിയ പ്ലാൻ ഇങ്ങനെ