Webdunia - Bharat's app for daily news and videos

Install App

ഡിജിറ്റൽ കുതിപ്പിന് റിലയൻസ്; ജിയോ ഫൈബർ ബ്രോഡ്ബാൻഡ് ഇന്ന് മുതൽ; അറിയേണ്ടതെല്ലാം

തുടക്കത്തിൽ അഞ്ച് നഗരങ്ങളിലാണ് ജിയോ ഗിഗാ ഫൈബർ സേവനങ്ങൾ ലഭ്യമാവുക.

Webdunia
വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (12:14 IST)
രാജ്യം കാത്തിരുന്ന റിലയന്‍സ് ജിയോ ഫൈബര്‍ പ്ലാനുകൾ ഇന്ന് സേവനമാരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോടെയാണ് ജിയോ ഗിഗാഫൈബർ സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇന്ന് സേവനമാരഭിക്കുമെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമാവും സേവനങ്ങൾ ലഭ്യമാവുക. ടെസ്റ്റ് സർവീസിന്റെ ഭാഗമായിട്ടാണ് ഇത്. ജിയോ ഫൈബർ സേവനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ചുവടെ ചേർക്കുന്നു. 
 
തുടക്കത്തിൽ അഞ്ച് നഗരങ്ങളിലാണ് ജിയോ ഗിഗാ ഫൈബർ സേവനങ്ങൾ ലഭ്യമാവുക. ഗുജറാത്ത്, ഡൽഹി, തെലങ്കാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവടങ്ങളിലാവും ആദ്യം സേവനം ലഭ്യമാവുന്നത്. രണ്ടാം ഘട്ടത്തിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, തമിഴ്നാട്, കർണ്ണാടക എന്നീ  സംസ്ഥാനങ്ങളിലാവും സേവനം ലഭിക്കുക. മൂന്നാം ഘട്ടത്തിലാണ് മധ്യപ്രദേശ്, കേരളം, ജമ്മു കാശ്‌മീർ, ബീഹാർ, ഗോവ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഹിമാചൽ പ്രദേശ്, ചത്തിസ്ഗഡ് എന്നിവടങ്ങളിൽ ലഭിക്കുക.
 
പ്രതിമാസം 700 രൂപ മുതൽ 10,000 രൂപവരെയുള്ള പ്ലാനുകളാണ് കമ്പനി പുറത്തിറക്കുകയെന്നാണ് വിവരം. ലാൻഡ്‌ലൈൻ ഫോൺ കണക്ഷൻ, ടിവി സെറ്റ്- ടോപ്പ് ബോക്‌സ് സൗകര്യങ്ങളുമായാണ് ജിയോ ഫൈബർ കണക്ഷൻ ലഭിക്കുക. കമ്പനിയുടെ വാർഷിക പ്ലാൻ എടുക്കുന്നവർക്ക് എച്ച്‌ഡി അല്ലെങ്കിൽ 4K എൽഇഡി ടിവി,  4K സെറ്റ് ടോപ് ബോക്‌സ് എന്നിവ സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജിയോ ഫോർ എവർ പ്ലാനിന്റെ ഭാഗമായാണ് ടിവി നൽകുന്നത്. കൂടുതൽ എച്ച്ഡി ചാനലുകളും കൂടുതൽ ഫീച്ചറുകളും നൽകുമെന്നും ജിയോ അവകാശപ്പെടുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

അടുത്ത ലേഖനം
Show comments