വെറും 7000 രൂപക്ക് ട്രിപ്പിൾ റിയർ ക്യാമറ, 5,000 എംഎച്ച് ബാറ്ററി, ഇൻഫീനിക്സ് ഹോട്ട് 8 !

ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (19:16 IST)
ഇന്ത്യൻ വിപണിയിൽ മികച്ച സ്മാർട്ട്‌ഫോണുകൾ വിൽപ്പനക്കെത്തിച്ച് പിപണി പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്മർട്ട്‌ഫോൺ നിർമ്മാതാക്കളായ ഇൻഫീനിക്സ്. സ്മാർട്ട് 3പ്ലസ്, ഹോട്ട് 7 പ്രോ എന്നി സ്മാർട്ട്ഫോ മൊഡലുള്ളെ ഇൻഫിനിക്സ് വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇൻഫീനിക്സിന്റെ എൻട്രില്ലെവൽ സ്മാർട്ട്‌ഫോണാണ് പക്ഷേ കൂടുതൽ ശ്രദ്ധിക്കപ്പട്ടത്.
 
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ഒരുക്കിയിരിക്കുന്നു എന്നതാണ് ഇൻഫീനിക്സ് ഹോട്ട് 8ന്റെ പ്രത്യേകത. ട്രിപ്പിൾ റിയർ ക്യാമറകൾ തന്നെയാണ് ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത്. 5000 എംഎഎച്ച് ബാറ്ററിയും ഫോണിൽ ഒരുക്കിയിരിക്കുന്നു. 6.52 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. മികച്ച സ്ക്രീൻ ബോഡി അനുപാതത്തിലുള്ളതാണ് ഡിസ്‌പ്ലേ. 
 
സ്മാർട്ട്ഫോണിന്റെ 4 ജിബി റാം 64 ജിബി പതിപ്പാണ് വിപണിയിൽ ഉള്ളത്. ഈ വിലയിൽ ലഭിക്കുന്ന മികച്ച റാം, റോം കോമ്പിനേഷനാണ് ഇത്. മീഡിയ ടെക്കിന്റെ ഹീലിയോ പി22 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 9 പൈയിലാണ് ഫോൺ പ്രവർത്തിക്കുക.13 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, രണ്ട് മെഗാപിക്സലിന്റെ സെക്കൻഡറി സെൻസർ പ്രത്യേക ലോ ലൈറ്റ് സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് ട്രിപ്പിൾ റിയർ ക്യാമറ 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പഞ്ചാബില്‍ പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; പത്തുപേര്‍ മരിച്ചു, 50 പേര്‍ കുടുങ്ങിക്കിടക്കുന്നു