സിനിമകൾ റിലീസ് ദിവസം വീട്ടിലിരുന്ന് കാണാം, ജിഗാഫൈബർ അമ്പരപ്പിക്കും !

തിങ്കള്‍, 12 ഓഗസ്റ്റ് 2019 (18:17 IST)
രാജ്യത്താകമാനം ജിയോഫൈബർ സേവനം സെപ്തംബർ അഞ്ച് മുതൽ ലഭ്യമായി തുടങ്ങും. ആർക്കും നൽകാനാകാത്ത തരത്തിലുള്ള ഓഫറുകളും ടെക്കനോളജിയുമായാണ് റിലയൻസിന്റെ ജിയോ ജിഗാ ഫൈബർ വീടുകളിലേക്ക് എത്തുന്നത്. 100 എംബിപിഎസ് മുതൽ 1 ജിബിപെർ സെക്കൻഡ് വരെ വേഗതയുള്ള ബ്രോഡ്‌ബാൻഡ് സേവനമാന് ജിഗാ ഫൈബർ വീടുകളിൽ എത്തിക്കുക.
 
2020ഓടെ ജിഗാഫൈബർ പ്രീമിയം ഉപയോക്താക്കൾക്ക് സിനിമകൾ റിലീസ് ദിവസം തന്നെ വീട്ടിലിരുന്ന് തന്നെ കാണാൻ സാധിക്കും എന്നാതാണ് വലിയ പ്രഖ്യാപനങ്ങളിൽ ഒന്ന്. 700 രൂപയിൽ തുടങ്ങി 10,000 രൂപ വരെയാണ് വിവിധ പ്ലാനുകൾക്ക് ജിഗാ ഫൈബർ ഈടാക്കുക. ഹൈ ഡെഫനിഷൻ ജിയോ ഹോം ടിവി, ജിയോ ലാൻഡ് ലൈൻ ഫോൺ കോളുകൾ എന്നിവ എല്ലാ പ്ലാനുകൾക്കുമൊപ്പം സൗജന്യമായി ലഭിക്കുകയും ചെയ്യും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിശാഖപട്ടണത്ത് കപ്പലിന് തീപിടിച്ചു, ഒരാളെ കാണാതായി