കോൾഡ്രോപ്പ് ഒഴിവാക്കുന്നതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. സിഗ്നൽ സ്ട്രെങ്ത് കുറവുള്ള സമയങ്ങളിൽ കോളുകൾ ഇടക്കുവച്ച് കട്ടാവാതെ ഫോൺ സംഭാഷണം പൂർത്തിയാക്കാൻ വൈഫൈയുടെ സഹയത്തോടെയുള്ള സാങ്കേതികവിദ്യയാണ് ജിയോ വികസിപ്പിച്ചിരിക്കുന്നത്.
സിഗ്നൽ സ്ട്രെങ്ത് കുറഞ്ഞാൽ സമീപത്തുള്ള ഫ്രീ വൈഫൈ നെറ്റ്‌വർക്കുകൾ പ്രയോജനപ്പെടുത്തി കോൾ പൂർത്തീകരിക്കാൻ സാധികുന്ന സംവിധാനമാണ് ജിയോ കൊണ്ടുവന്നിരിക്കുന്നത്. വോവൈഫൈ എന്നാണ് ഈ സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്.
കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാകും ഈ സംവിധാനം ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക. നിലവിൽ ചില സംസ്ഥാനങ്ങളിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ജിയോ ടു ജിയോ കോളുകളിൽ മാത്രമാകും ആദ്യ ഘട്ടത്തിൽ ഈ സംവിധാനം ലഭ്യമാകുക. പിന്നീട് മറ്റു നെറ്റ്‌വർക്കുകളിലേക്കും വ്യാപിപ്പിക്കും.