4ജി സ്പീഡിൽ ഒന്നാമത് റിലയൻസ് ജിയോ, അപ്‌ലോഡിൽ വോഡഫോൺ

Webdunia
വ്യാഴം, 15 ഏപ്രില്‍ 2021 (19:34 IST)
2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിലെ ടെലികോം സേവനദാതാക്കളുടെ നെറ്റ്‌വർക്ക് വിവരങ്ങൾ പുറത്തുവിട്ട് ട്രായ്. ലോകം കൊവിഡ് ഭീതിയിൽ കൂടുതൽ ഓൺലൈൻ ആയ കാലത്ത് പല കമ്പനികളും ശരാശരി വേഗത ലഭ്യമാക്കുന്നതിൽ പോലും പരാജയപ്പെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
 
കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ പ്രകാരം റിലയൻസ് ജിയോയാണ് ഏറ്റവും ഉയർന്ന വേഗം നിലനിർത്തിയിരിക്കുന്നത്. റിലയൻസ് ജിയോയുടെ ഡൗൺ‌ലോഡ് വേഗം ഇക്കാലയളവിൽ 18.6 എംബി‌പിഎസാണ്. കഴിഞ്ഞ ഡിസംബറിൽ ഇത് 20.2 എം‌ബി‌പി‌എസായിരുന്നു. വോഡഫോണും ഐഡിയയും യഥാക്രമം 9.0 എം‌ബി‌പി‌എസും 8.5 എം‌ബി‌പി‌എസ് ഡൗൺ‌ലോഡ് വേഗവും നേടി. എയർടെല്ലിന്റെ കഴിഞ്ഞ 6 മാസത്തെ ശരാശരി 7.3 എംബിപിഎസാണ്.
 
അതേസമയം കഴിഞ്ഞ 6 മാസത്തെ ശരാശരി അപ്‌ലോഡിൽ വോഡഫോൺ 6.7 എംബിപിഎസ് വേഗതയോടെ ഒന്നാം സ്ഥാനത്തെത്തി. ഐഡിയയുടെ വേഗം 6.1 എംബിപിഎസ് ആണ്. ജിയോയുടെ അപ്‌ലോഡ് വേഗം 3.7 എംബിപിഎസും എയർടെലിന്റെ അപ്‌ലോഡ് വേഗം 4.0 എംബിപിഎസും ആണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളേജില്‍ ആറ് ദിവസത്തേക്ക് ഒപി സേവനങ്ങള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി ഡോക്ടര്‍മാര്‍

ഉരുക്കിയതും ചുരണ്ടിയതും തേടിയുള്ള അന്വേഷണമാണ് സംസ്ഥാനത്ത് നടക്കുന്നത്: സുരേഷ് ഗോപി

കേരളത്തില്‍ 10 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18 ശൈശവ വിവാഹങ്ങള്‍; പകുതിയും തൃശൂരില്‍

മീശമാധവന്‍ അവാര്‍ഡ് നല്‍കി ബേക്കറിഫാസ്റ്റ് ഫുഡ് ഉടമ; കള്ളന് ജീവിതത്തിലെ 'അവിസ്മരണീയ' നിമിഷം

ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്; പോലീസിനെ ആക്രമിച്ചുവെന്ന് എഫ്‌ഐആര്‍

അടുത്ത ലേഖനം
Show comments