കേരളത്തിൽ 4G നെറ്റ്‌വർക്ക് വിപുലീകരിക്കാൻ ഒരുങ്ങി ജിയോ. ഗ്രാമപ്രദേശങ്ങളിലും ചെറിയ പട്ടണങ്ങളിലും ഉൾപ്പെടെ ഫോർജി ടവറുകളുടെ ആവശ്യം വർദ്ധിച്ചു. 4G നെറ്റ്‌വർക്ക് 15 ശതമാനം വരെ കേരളത്തിൽ കൂട്ടാനാണ് ജിയോ പദ്ധതിയിടുന്നത്. നിലവിൽ 12000-ലധികം ട്രൂ ഫോർ ജി നെറ്റ് വർക്ക് കേന്ദ്രങ്ങൾ കേരളത്തിൽ ജിയോനുണ്ട്. 4G നെറ്റ് വർക്കിൽ കരുത്ത് കൂട്ടിയാൽ ഗ്രാമപ്രദേശങ്ങളിലും ചെറു പട്ടണങ്ങളിലും ജിയോയുടെ ഇൻറർനെറ്റ് സ്പീഡ് കൂടും.
കൊറോണ വ്യാപനവും ലോക്ഡോണും പുതിയ മാറ്റങ്ങൾക്ക് കാരണമായത്. ഈ കാലയളവിൽ ഇൻറർനെറ്റ് ഉപയോഗം കൂടുതലായി. ഓൺലൈൻ ക്ലാസ്സുകളും വീട്ടിലിരുന്നുള്ള ജോലിയും ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉപയോഗവും വർദ്ധിച്ചു. ഡാറ്റയ്ക്കായുള്ള ഡിമാൻഡും ഉപയോഗവും വർധിച്ചതായി ജിയോ ടീം അറിയിച്ചു.