മുംബൈ: ഓൺലൈൻ ഗ്രോസറി വിതരണ സംവിധാനമായ ജിയോ മാർട്ടിനെ രാജ്യം മുഴുവൻ വ്യാപിപ്പിയ്ക്കാൻ ഒരുങ്ങി റിലയൻസ്,ഇതിന്റെ ഭാഗമയാണ് ഫെയ്സ്ബുക്ക് ജിയോയിൽ 43,574 കോടി രൂപ നിക്ഷേപം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ, വാട്ട്സ് ആപ്പുകമായി സഹകരിച്ചായിരിയ്ക്കും ജിയോമാർട്ട് നെറ്റ്‌വർക്ക് വിപൂലീകരിയ്ക്കുക.
ജനുവരിയില്‍ ആരംഭിച്ച ജിയോ മാര്‍ട്ട് നിലവില്‍ നവി മുംബൈ, കല്യാണ്‍, താനെ എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഇത് രാജ്യം മുഴുവൻ ലഭ്യമാക്കും. 50,000 ലധികം പലചരക്ക്, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ജിയോ മാര്‍ട്ട് ശൃംഖല വഴി രാജ്യത്തെ എല്ലാ ഇടങ്ങളിലും ലഭ്യമാക്കും എന്ന് ജിയോമാർട്ട് അവകാശപ്പെടുന്നു. ഇതിന് പ്രത്യേക ഡെലിവറി ചാർജ് ഈടാക്കില്ല. നിലവില്‍ വെബ് പ്ലാറ്റ്ഫോമില്‍ മാത്രമാണ് ജിയോ മാര്‍ട്ട് ലഭ്യമായത്. ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലും സേവനം ലഭ്യമാവും. വാട്ട്സ് ആപ്പിലൂടെ ഓർഡർ ചെയ്യാവുന്ന സംവിധാനംവും ഒരുക്കും എന്നാണ് റിപ്പോർട്ടുകൾ.