ജിയോ പുറത്തിറക്കുന്ന 5ജി ഫോണിൻ്റെ വില 8000 രൂപ മുതൽ 12000 വരെയായിരിക്കുമെന്ന് റിപ്പോർട്ട്. റിലയൻസ് ജിയോയുടെ വരാനിരിക്കുന്ന ഹാൻഡ്സെറ്റ് വിവിധ സ്ക്രീൻ വലിപ്പത്തിലും ഒന്നിലധികം വേരിയൻ്റുകളിലും ലഭ്യമാകും.
ഇന്ത്യയിലെ ജിയോഫോൺ 5ജി വില ജനങ്ങളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കും. ജിയോഫോൺ 5G ആൻഡ്രോയിഡ് 11 (Go എഡിഷൻ)ൽ പ്രവർത്തിക്കും. കൂടാതെ 20:9 ആസ്പെക്ട് റേഷിയോയിൽ 6.5 ഇഞ്ച് എച്ച് ഡി IPS ഡിസ്‌പ്ലേയായിരിക്കും ഫോണിനുള്ളത്. ഫോണിന് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 SoC,കുറഞ്ഞത് നാല് ജിബി സ്റ്റോറേജും ഫോണിനുണ്ടാകും. കുറഞ്ഞത് 32 ജിബി ഓൺബോർഡ് സ്റ്റോറേജും ഉണ്ടായിരിക്കും. 5,000mAh ബാറ്ററിയും ഫോണിനുണ്ടാകും.