ആൻഡ്രോയ്ഡ് ഫോണിൽ വീണ്ടും ജോക്കർ വൈറസ് ആക്രമണം. ചില വ്യാജ മൊബൈൽ ആപ്പുകൾ വഴിയാണ് വൈറസുകൾ ഫോണുകളിൽ കയറികൂടുന്നത്.വൈറസിനെ കടത്തി വിടുന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ പട്ടിക ബെൽജിയം പൊലീസ് പുറത്തുവിട്ടു.
എസ്എംഎസ് മെസേജുകൾ, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫോ എന്നിവയെല്ലാം ചോർത്തി ഉപഭോക്താക്കളുടെ പണവും സ്വകാര്യ വിവരങ്ങളും തട്ടിയെടുക്കുന്നതാണ് ജോക്കർ വൈറസിന്റെ രീതി. ട്രോജൻ ഗണത്തിൽ പെടുന്ന വൈറസുകൾ ആയതിനാൽ ഉപഭോക്താക്കളുടെ അനുവാദമില്ലാതെ ഫോണിൽ മാറ്റങ്ങൾ വരുത്താൻ ഈ വൈറസിനാകും.
ബെൽജിയം പോലീസിന്റെ ലിസ്റ്റ് പ്രകാരം ഒഴിവാക്കേണ്ട ആപ്പുകൾ
ഓക്സിലറി മെസേജ്
എലമെന്റഅ സ്കാനർ
ഫാസ്റ്റ് മാജിക് എസ്എംഎസ്
ഫ്രീ കാംസ്കാനർ
ഗോ മെസേജസ്
സൂപ്പർ മെസേജസ്
സൂപ്പർ എസ്എംഎസ്
ട്രാവൽ വോൾപേപ്പേഴ്സ്