Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക് ആദ്യ ഘട്ടത്തിൽ ഒരു മണ്ഡലത്തിൽ 500 പേർക്ക് കണ‌ക്ഷൻ

കെ ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക് ആദ്യ ഘട്ടത്തിൽ ഒരു മണ്ഡലത്തിൽ 500 പേർക്ക് കണ‌ക്ഷൻ
, തിങ്കള്‍, 9 മെയ് 2022 (08:38 IST)
സംസ്ഥാനത്ത് ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്ന കെ-ഫോൺ പദ്ധതി യാ‌ഥാർഥ്യത്തിലേക്ക്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബിപിഎൽ പട്ടികയിൽ ഉൾ‌പ്പെട്ട 14,000 ഉപയോക്താക്കളെ കണ്ടെത്തി. ഒരു നിയോജക മണ്ഡലത്തിൽ 100 പേർ എന്ന തരത്തിലാണ് കണക്ഷൻ നൽകുക.
 
മണ്ഡലത്തിൽ 500 വീതം 70,000 സൗജന്യ കണക്ഷനുകൾ ആദ്യഘട്ടത്തിൽ നൽകും. ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പ്രാദേശിക ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്ന് സർക്കാർ ടെൻഡർ വിളിച്ചു. സെക്കൻഡിൽ 100 മെഗാബൈറ്റ് വേഗത്തിൽ ഇന്റർനെറ്റ് സേവനം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒരു ദിവസം ഒരു കുടുംബത്തിന് ഒന്നര ജിബി സൗജന്യ ഇന്റർനെറ്റ് ലഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അസാനി' ചുഴലിക്കാറ്റ് തീവ്രമായി, കര തൊടില്ലെന്ന് നിഗമനം; കനത്ത മഴയ്ക്ക് സാധ്യത