ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയെന്ന് ഗൂഗിൾ, നിയമനടപടിക്കൊരുങ്ങി കർണാടക

Webdunia
വെള്ളി, 4 ജൂണ്‍ 2021 (19:41 IST)
ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതെന്ന് ഗൂഗിളിനോട് ചോദിച്ചു നോക്കു. കന്നഡ എന്ന ഉത്തരമാണ് ഗൂഗിൾ ഈ ചോദ്യത്തിന് നൽകുന്നത്. ഗൂഗിളിന്റെ സെർച്ച് റിസൾട്ട് വിവാദമായതോടെ തങ്ങളുടെ ഭാഷയെ അധിക്ഷേപിച്ചതിന് ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ.
 
എന്തുകൊണ്ട് ഗൂഗിൾ ഇത്തരമൊരു ഉത്തരം നൽകി എന്നതിന്റെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്ന് കർണാടക സാംസ്‌കാരിക മന്ത്രി അരവി‌ന്ദ് ലിംബാവലി പറഞ്ഞു.
 
അതേസമയം സെർച്ച് റിസൾട്ട് സമൂഹമാധ്യമങ്ങളിൽ വൈറലയാതോടെ ഇത് ഗൂഗിൾ നീക്കം ചെയ്ഠു. എന്നാൽ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമാണ്. ഈ സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് പല കന്നഡിയരും ഗൂഗിളിനെതിരെ രംഗത്തെത്തിയത്. ഇതോടെ കർണാടകയിലെ രാഷ്ട്രീയപ്രവർത്തകരും സാംസ്‌കാരിക നേതാക്കളും വിഷ‌യം ഏറ്റെടുത്തു.
 
2500 വർഷത്തിലധികം പഴക്കമുള്ളതാണ് കന്നഡ ഭാഷയെന്നും കന്നഡിഗരുടെ അഭിമാനമാണ് ഈ ഭാഷയെന്നും മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്‌തു. ഇത്തരം തെറ്റുകൾ സ്വീകാര്യമല്ലെന്ന് മുൻ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു. വിമർശനം ശക്തമായതോടെ വിഷയത്തിൽ ഗൂഗിൾ മാപ്പ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments