Select Your Language

Notifications

webdunia
webdunia
webdunia
webdunia

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സൗദി

Saudi Arabia News

ശ്രീനു എസ്

, തിങ്കള്‍, 24 മെയ് 2021 (17:01 IST)
പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സൗദി. ഇസ്ലാമികകാര്യ മന്ത്രാലയമാണ് ഇക്കാര്യം നിര്‍ദേശിച്ചത്. നമസ്‌കാര വേളയില്‍ പള്ളിക്ക് പുറത്തേക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും അഥവാ ഉപയോഗിക്കുന്നെങ്കില്‍ ശബ്ദം കുറയ്ക്കണമെന്നും അറിയിച്ചിട്ടുണ്ട്. ചുറ്റുമുള്ള വീടുകളില്‍ താമസിക്കുന്ന പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും വീടുകളില്‍ നമസ്‌കരിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് പുതിയ തീരുമാനം.
 
ശബ്ദം പള്ളിയില്‍ മാത്രം കേട്ടാല്‍ മതിയെന്നും പരിസരങ്ങളില്‍ കേള്‍പ്പിക്കുന്നത് മതത്തിന്റെ ആവശ്യകതയല്ലെന്നും മതകാര്യവകുപ്പ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഉയരുന്നു, ഇതുവരെ 9 മരണങ്ങൾ