Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡിസപ്പിയറിംഗ് മെസേജുകളും സ്റ്റോർ ചെയ്യാം, വാട്ട്സാപ്പിൻ്റെ കെപ്പ്റ്റ് മെസേജ് ഫീച്ചറിനെ പറ്റി അറിയാം

ഡിസപ്പിയറിംഗ് മെസേജുകളും സ്റ്റോർ ചെയ്യാം, വാട്ട്സാപ്പിൻ്റെ കെപ്പ്റ്റ് മെസേജ് ഫീച്ചറിനെ പറ്റി അറിയാം
, വ്യാഴം, 16 ഫെബ്രുവരി 2023 (17:28 IST)
ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ് പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. 100 ചിത്രങ്ങൾ വരെ ഒന്നിച്ചയക്കാനും സ്റ്റാറ്റസായി വോയ്സ് നോട്ടുകൾ വെയ്ക്കാനുമുള്ള സൗകര്യങ്ങൾ കമ്പനി അടുത്ത് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മെസേജുകൾ സൂക്ഷിച്ച് വെയ്ക്കാനുള്ള സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
 
ഡേറ്റ സംരക്ഷിക്കുന്നതിനായി വാട്ട്സാപ്പിൻ്റെ ഡിസപ്പിയറിംഗ് മെസേജ് ഫീച്ചർ ഉപയോഗിക്കുന്നവരാകും നമ്മളിൽ പലരും. ഇവിടെയാണ് കെപ്റ്റ് മെസേജ് ഫീച്ചറിൻ്റെ ഉപയോഗം. സന്ദേശങ്ങൾ വാട്ട്സാപ്പിൽ ബാക്കപ്പ് ചെയ്യുന്ന വിധമാണ് കെപ്റ്റ് മെസേജിൻ്റെ പ്രവർത്തനം. ചാറ്റ് ഇൻഫോയിലുള്ള ഈ ഫീച്ചർ പ്രയോജനപ്പെടുത്തിയാൽ ഡിസപ്പിയറിംഗ് മെസേജ് ലൈവ് ആണെങ്കിൽ കൂടിയും ചാറ്റിൽ നിന്നും അപ്രത്യക്ഷമാകില്ല.
 
അതായത് ഉപഭോക്താവിന് സന്ദേശങ്ങൾക്ക് മുകളിൽ നിയന്ത്രണം കൊണ്ടുവരാൻ ഇതിലൂറ്റെ സാധിക്കും. മെസേജുകൾ എല്ലാം കെപ്റ്റ് മെസേജ് സെക്ഷനിൽ കാണാനും സാധിക്കും. ഭാവിയിൽ ആവശ്യമുണ്ടാകുമെന്ന് കരുതുന്ന സന്ദേശം വീണ്ടെടുക്കാൻ ഇതിലൂടെ സാധിക്കും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ഫീച്ചർ വരും ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാവും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10 കിലോമീറ്റർ സഞ്ചരിക്കാൻ അരമണിക്കൂർ, ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബാംഗ്ലൂർ