Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്യൂവൽ ഡിസ്‌പ്ലേ, 5G കണക്ടിവിറ്റി, എൽ ജി V50 ThinQ വിപണിയിലെത്താൻ തയ്യാറെടുക്കുന്നു !

ഡ്യൂവൽ ഡിസ്‌പ്ലേ, 5G കണക്ടിവിറ്റി, എൽ ജി V50 ThinQ വിപണിയിലെത്താൻ തയ്യാറെടുക്കുന്നു !
, വെള്ളി, 3 മെയ് 2019 (14:38 IST)
ഫെബ്രുവരിയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് എൽ ജി തങ്ങളുടെ ആദ്യ 5G സ്മാർട്ട്ഫോണായ V50 ThinQനെ ലോകത്തിന് പരിചയപ്പെടുത്തിയത്. വ്യത്യസ്തമായ നിരവധി ഫീച്ചറുകളുമായി എത്തിയ 5G സ്മാർട്ട്ഫോണിനെ ടെക്ക് ലോകം വളരെ വേഗം ഏറ്റെടുക്കുക തന്നെ ചെയ്തു. ഇപ്പോഴിത സ്മാർട്ട്ഫോണിനെ വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുകയാണ് എൽ ജി. V50 ThinQനെ മെയ് പത്തിന് സൌത്ത് കൊറിയയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ 
 
നേരത്തെ തന്നെ സ്മാർട്ട്ഫോണിനെ വിപണിയിൽ എത്തിക്കാൻ എൽ ജി തീരുമാനിച്ചിരുന്നു എങ്കിലും സൌത്ത് കൊറിയയിൽ 5G കണക്ടിവിറ്റി പൂർത്തിയാക്കാത്താണ് എൽ ജിക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. എന്നാൽ മൊബൈൽ വേൾഡ് കോൺഗ്രസിൽ ലഭിച്ച സ്വീകാര്യത വൈകും തോറും നഷ്ടപ്പെട്ടേക്കും എന്ന കണക്കൂട്ടലിന്റെ അടിസ്ഥാനത്തിൽ എൽ ജിയുടെ നേത്യത്വത്തിൽ മറ്റു കമ്പനികളുമായി ചേർന്ന് സൌത്ത് കൊറിയയയിൽ 5G നെറ്റ്‌വർക്ക് പുർത്തീകരിക്കുകയാണ്.
 
ഫോണുമായി കണക്ട് ചെയ്യാവുന്ന സെക്കൻഡ് മോണിറ്റർ മറ്റു സ്മാർട്ട്ഫോണുകളിൽ നിന്നും V50 ThinQനെ വ്യത്യസ്തമാക്കുന്നതാണ്. 3120x1440 പിക്സൽ റെസല്യൂഷനിൽ 6.4 ഇഞ്ച് ക്യു എച്ച് ഡി പ്ലസ്, ഒ എൽ ഇ ഡി, ഫുൾ വിഷൻ ഡിസ്‌പ്ലേയിലാണ് V50 ThinQ എത്തുന്നത്. 6.2 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ്, ഒ എൽ ഇ ഡി ഫുൾ വിഷൻ സെക്കൻഡ് ഡിസ്‌പ്ലേയും ഫോണിലുണ്ട് 
 
6 ജി ബി റാം അടങ്ങിയ ഫോണിലെ സ്റ്റോറേജ് 128 ജിബിയാണ്. 2 ടി ബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.16 മെഗാപിക്സൽ സൂപ്പർ വൈഡ് ആംഗിൾ ലെൻസ്, 12 മെഗാപിക്സൽ സ്റ്റാൻഡേർഡ് ലെൻസ്, 12 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറകളാണ് V50 ThinQവിൽ ഒരുക്കിയിരിക്കുന്നത്. 8 മെഗാപിക്സലിന്റെ സ്റ്റാൻഡേർഡ് ലെൻസും. 5 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ലെൻസും അടുങ്ങുന്ന ഡ്യുവൽ ഫ്രണ്ട് ക്യാമറകൾ ഫോണിൽ നൽകിയിരിക്കുന്നു.
 
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 855 പ്രൊസസർ കരുത്തുപകരുന്ന ഫോൺ ആൻഡ്രോയിഡ് 9 പൈയിലാണ് പ്രവർത്തിക്കുക. ക്വാൽകോമിന്റെ ക്വിക് ചാർജ് 3.0 അടിസ്ഥാനപ്പെടുത്തിയുള്ള 4000 എം എ എച്ച് ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. സൌത്ത് കൊറിയൻ വിപണിയിൽ വിൽ‌പ്പനക്കെത്തിച്ച സേഷം ഉടൻ തന്നെ ഫോൺ പ്രമുഖ അന്താരാഷ്ട്ര സ്മാർട്ട്ഫോൺ വിപണികളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോം‌പാക്ട് എസ് യു വി വെന്യുവിനായി ഹ്യൂണ്ടായ് ബുക്കിംഗ് ആരംഭിച്ചു