ലിങ്ക്‌ഡ്ഇനിൽ വിവരച്ചോർച്ച, 92 ശതമാനം ഉപഭോക്താക്കളുടെ വിവരങ്ങളും ചോർന്നെന്ന് റിപ്പോർട്ട്

Webdunia
ബുധന്‍, 30 ജൂണ്‍ 2021 (19:08 IST)
പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിൻ സേവനമായ ലിങ്ക്‌ഡ്ഇനിൽ നിന്നും ഡാറ്റ വൻതോതിൽ ചോർന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളിൽ 92 ശതമാനം പേരുടെയും വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്. ഏതാണ്ട് 700 മില്യൺ ആളുകളുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.
 
ഓൺലൈൻ, ഫിസിക്കൽ വിലാസങ്ങൾ, ജിയോലൊക്കേഷൻ റെക്കോർഡുകൾ, പ്രതീക്ഷിക്കുന്ന ശമ്പളം എന്നിങ്ങനെ വിവരങ്ങളാണ് ലിങ്ക്‌ഡ്ഇന്നിലുള്ളത്. ഈ ഡാറ്റ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വെച്ചിരിക്കുകയാണ്. ഹാക്കർ എന്ന് കരുതപ്പെടുന്ന ഒരാൾ ജൂൺ 22ന് ഈ വിവരങ്ങൾ വില്പനക്കെന്ന് കാണിച്ച് ഓൺലൈനിൽ പരസ്യം നൽകിയിരുന്നു. സാമ്പിളായി ഒരു മില്ല്യൺ ആളുകളുടെ വിവരങ്ങളാണ് ഇയാൾ നൽകിയത്. 2020-21 കാലയളവിലെ വിവരങ്ങളാണ് ഇത്. 
 
ചില ആളുകളുടെ മുഴുവൻ പേരും ഇമെയിൽ വിലാസവും മൊബൈൽ നമ്പരും ഉപഭോക്താക്കളുടെ മറ്റ് സമൂഹമാധ്യമ അക്കൗണ്ട് വിവരങ്ങൾ എന്നിവയും ഇതിലുണ്ട്. അതേസമയം, പാസ്‌വേർഡുകളൊന്നും ചോർന്നിട്ടില്ലെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമുസിലെ പ്രതിസന്ധി കിടപ്പറയിലേക്കും, ഇന്ത്യയിലെ കോണ്ടം വ്യവസായവും തളരുന്നു, കാരണമെന്ത്

നിങ്ങൾക്ക് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങൾ ഞങ്ങൾക്കുണ്ട്, അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

എണ്ണവില ഉയരുന്നത് പണപ്പെരുപ്പമുണ്ടാക്കാം, കരകയറാൻ മാസങ്ങളെടുക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഹോർമുസ് പ്രതിസന്ധി അവസാനിപ്പിക്കാൻ നയതന്ത്ര ഇടപെടലുമായി ബ്രിട്ടൻ :35 രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു

അർജൻ്റീന ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല, കേരളത്തെ വഞ്ചിച്ചു, പരാതി കൊടുക്കുമെന്ന് വി അബ്ദുറഹ്മാൻ

അടുത്ത ലേഖനം
Show comments