Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയർ ആക്രമണം, 8 ആൻഡ്രോയി‌ഡ് ആപ്പുകൾ നീക്കാൻ നിർദേശം

സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയർ ആക്രമണം, 8 ആൻഡ്രോയി‌ഡ് ആപ്പുകൾ നീക്കാൻ നിർദേശം
, ഞായര്‍, 20 ജൂണ്‍ 2021 (12:36 IST)
സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയറിന്റെ ആക്രമണം. ആൻഡ്രോയ്‌ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാൽവെയർ കൂടിയിരിക്കുന്നത്.
 
ഉപഭോക്താക്കളഉടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫർമേഷൻ, ഒടിപികൾ എന്നിവ ചോർത്തിയെടുക്കുന്ന ജോക്കർ മാൽവെയർ വളരെയധികം അപകടകാരിയാണ്. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്‌സിലെ ഗവേഷകർ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് മാൽവെയർ കടന്നുകൂടിയ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്‌തു.
 
ക്വിക്ക് ഹീൽ ആപ്പ് മുന്നറിയിപ്പ് നൽകിയ ആപ്ലിക്കേഷനുകൾ ഡൗൾലോഡ് ചെയ്‌തവർ മൊബൈലിൽ നിന്നും അത് നീക്കം ചെയ്യണമെന്ന് സൈബർ വിദഗ്‌ധർ അറിയിച്ചു.
ഓക്‌സിലറി മെസേജ്
ഫാസ്റ്റ് മാജിക്ക് എസ്എംഎസ്
ഫ്രീ കാംസ്‌കാനർ
സൂപ്പർ മെസേജ്
എലമെന്റ് സ്‌കാനർ
ഗോ മെസേജസ്
ട്രാവൽ വോൾപേപ്പർ
സൂപ്പർ എസ്എംഎസ് എന്നിവയാണ് ഒഴിവാക്കേണ്ടതായുള്ള ആപ്പുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് മുതല്‍ കൊല്ലം - ചെങ്കോട്ട പാതയില്‍ നാല് എക്‌സ്പ്രസ് ട്രെയിനുകള്‍