Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരേസമയം 50 പേർക്ക് വീഡിയോ ചാറ്റ് ചെയ്യാം, മെസഞ്ചർ റൂംസ് വാട്ട്സ് ആപ്പിലും !

ഒരേസമയം 50 പേർക്ക് വീഡിയോ ചാറ്റ് ചെയ്യാം, മെസഞ്ചർ റൂംസ് വാട്ട്സ് ആപ്പിലും !
, ചൊവ്വ, 4 ഓഗസ്റ്റ് 2020 (12:38 IST)
വാട്ട്സ് ആപ്പ് വെബിലും ഗ്രൂപ്പ് വീഡിയോ ചാറ്റ് സംവിധാനം ലഭ്യമാക്കി ഫെയ്സ്ബുക്ക്, ഫെയ്സ്ബുക്കിലും, മെസഞ്ചറിലും നൽക്കിയ ഗ്രൂപ്പ് വീഡിയോ ചാറ്റ് സംവിധാനമായ മെസഞ്ചർ റൂംസ് ആണ് വാട്ട്സ് ആപ്പിലും ലഭ്യമാക്കുന്നത്. വാട്ട്സ് ആപ്പിന്റെ 2.2019.6 വേർഷനിൽ സംവിധാനം ഇതിനോടകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്. വാബീറ്റ ഇൻഫോയാണ് ഇക്കാര്യം വ്യക്താമാക്കിയത്. 
 
വാട്ട്സ് ആപ്പിന്റെ ആൻഡ്രോയിഡ് ഐഒഎസ് പതൊപ്പുകളീലേയ്ക് ഉടൻ സംവിധാനം എത്തിയേക്കും. വാട്ട്സ് ആപ്പ് വെബിൽ മെസഞ്ചർ റൂംസിന്റെ ഷോർട്ട്കട്ട് ഉണ്ടായിരിയ്ക്കും, ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ മെസഞ്ചർ റൂംസിലേയ്ക്ക് കടക്കാം. 50 പേർക്ക് വരെ ഒരുമിച്ച് വീഡിയോ ചാറ്റ് നടത്താനാകും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. അടുത്തിടെ വാട്ട്സ് ആപ്പ് വീഡിയോ കോളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 8 ആക്കി ഉയർത്തിയിരുന്നു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ടാക്റ്റ് ട്രേസിങിനായി പോലീസ് സംഘത്തെ നിയോഗിച്ചു; ജില്ലകളുടെ ചുമതല ഐപിഎസ് ഓഫീസര്‍മാര്‍ക്ക്