ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ പൂർണമായും ഒഴിവാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

Webdunia
വെള്ളി, 21 മെയ് 2021 (13:23 IST)
നീണ്ട 25 വർഷങ്ങൾക്കൊടുവിൽ വിൻഡോസ് ഇന്റർനെറ്റ് എക്‌സ്‌പ്ലോററെ ഒഴിവാക്കുന്നു. കുറച്ച് നാളുകളായി എക്‌സ്‌പ്ലോറർ ബ്രൗസറായി ഉപയോഗിക്കുന്ന ഉപഭോക്താക്കൾ തീരെ കുറവാണ്. ഗൂഗിൾ ക്രോം, മോസില്ല അടക്കമുള്ള ബ്രൗസറുകളാണ് ആളുകൾ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം.
 
യൂസർമാർക്ക് അപ്ഡേറ്റിലൂടെ ഇനിമുതൽ എഡ്ജ് ബ്രൗസറാണ് ലഭ്യമാവുക. അടുത്ത വർഷം ജൂൺ 22 മുതൽ പൂർണമായും എക്സ്പ്ലോറർ വിൻഡോസിൽ നിന്നും ഒഴിവാക്കും. ഒരു വർഷം മുൻപ് തന്നെ എക്സ്പ്ലോറർ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മൈക്രോസോഫ്‌റ്റ് സൂചന നൽകിയിരുന്നു.
 
മൈക്രോസോഫ്‌റ്റ് കമ്പനി 1995 ഓഗസ്റ്റിലാണ് ഇൻറർനെറ്റ് എക്സ്പ്ലോററെ ആദ്യം പുറത്തിറക്കിയത്. 2002-2003 വരെ ഏതാണ്ട് 95% കമ്പ്യൂട്ടറുകളിലും ബ്രൗസറുകളായി ഉപയോഗിച്ചിരുന്നത് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലത്: കെ മുരളീധരന്‍

ലീഗും ജമാഅത്തെയും വർഗീയതയുമായി ഇറങ്ങിയാൽ പ്രതിരോധിക്കുമോ?, 'ഞാൻ മുസ്ലിമല്ല, ഹിന്ദു'; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു വിചിത്ര മറുപടിയുമായി നിയുക്ത മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments