Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാധാരണ ടിവി ഇനി സ്മാർട്ട് ടിവിയാക്കാം, എംഐ ടിവി സ്റ്റിക് ഇന്ത്യയിലെത്തിച്ച് ഷവോമി

സാധാരണ ടിവി ഇനി സ്മാർട്ട് ടിവിയാക്കാം, എംഐ ടിവി സ്റ്റിക് ഇന്ത്യയിലെത്തിച്ച് ഷവോമി
, ശനി, 8 ഓഗസ്റ്റ് 2020 (16:30 IST)
സാധാരണ എൽസിഡി, എൽഇഡി ടിവികളെയും ഇനി വലിയ ചിലവില്ലാതെ സ്മാർട്ട് ടിവികളാക്കി മാറ്റാം. സാധാരണ ടിവികളിൽ ആമസോൺ പ്രൈം നെറ്റ്ഫ്ലിക്സ് തുടങ്ങിയവ ആസ്വദിയ്ക്കുന്നതിനായി എംഐ ടിവി സ്റ്റിക് പുറത്തിറക്കിയിരിയ്ക്കുകയാണ് ഷവോമി. HDMI പ്പോർട്ട് ഉള്ള ടിവികളിൽ കണക്ട് ചെയ്ത് ഉപയോഗിയ്ക്കാവുന്ന ടിവി സ്റ്റിക്കാണ് ഷവോമി പുറത്തിറക്കിയിരിയ്ക്കുന്നത്. 2,799 രൂപയാണ് എംഐ ടിവി സ്റ്റിക്കിന്റെ വില. 
 
ഇതിനോടകം തന്നെ എംഐ ടിവി സ്റ്റിക് വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. 1 ജിബി റാം 8 സ്റ്റോറേജ് ശേഷിയുണ്ട് എംഐ‌ ടിവി സ്റ്റിക്കിന്. ക്വാഡ് കോർ കോർട്ടെക്സ് A53 പ്രൊസസറാണ് എംഐ ടിവി സ്റ്റിക്കിന് കരുത്ത് പകരുന്നത്. സ്മാർട്ട് ടിവികൾക്കായുള്ള ആൻഡ്രോയിഡ് 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിയ്ക്കുക. വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യുഎസ്‌ബി എന്നിവയും എംഐ‌ ടിവി സ്റ്റിക്കിൽ ഒരുക്കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു. വെള്ളം ഒഴുക്കി കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് കേരളം