Select Your Language

Notifications

webdunia
webdunia
webdunia
webdunia

2021ൽ വിറ്റ 65% ആൻഡ്രോയ്‌ഡ് ഫോണുകളും സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്

2021ൽ വിറ്റ 65% ആൻഡ്രോയ്‌ഡ് ഫോണുകളും സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്
, ചൊവ്വ, 3 മെയ് 2022 (21:54 IST)
പത്ത് ‌വർഷ‌ത്തോളമായി ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ഒരു സുരക്ഷാവീഴ്‌ച ഉണ്ടായിരുന്നതായി പുതിയ പഠനം.ഓഡിയോ ഡീകോഡർ കൊഡെകിലാണ് ഈ വീഴ്ച കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി ആൻഡ്രോയ്‌ഡ് ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന കോളുകളിലേക്കും മീഡീയ ഫയലുകളിലേക്കും കടന്നുകയറാൻ ഹാക്കർമാർക്ക് സാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
 
2021ൽ നിർമിച്ച മൂന്നിൽ രണ്ട് ഉപകരണങ്ങൾക്കും ഇത്തരത്തിലുള്ള ഭീഷണി നിലനിന്നിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നു. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ പ്രോസസര്‍ നിര്‍മാതാക്കളായ ക്വാല്‍കം, മീഡിയാടെക് എന്നീ കമ്പനികള്‍ ആപ്പിൾ ലോസ്‌ലെസ് ഓഡിയോ കോഡെക്, എഎൽഎ‌സി ഓഡിയോ കോഡീങ് ധാരളമായി ഉപയോഗിച്ചു എന്നാണ് ചെക് പോയന്റ് എന്നറിയപ്പെടുന്ന ഗവേഷകസംഘത്തിന്റെ പഠനത്തിൽ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെള്ളിയാഴ്‌ചയോടെ പുതിയ ന്യൂനമർദ്ദം, കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത