തീരുമാനം മാറ്റി, ക്രിപ്‌റ്റോ ഫണ്ടുകൾക്ക് സെബി അനുമതി നൽകില്ല

Webdunia
വ്യാഴം, 30 ഡിസം‌ബര്‍ 2021 (19:21 IST)
ക്രിപ്‌റ്റോ ആസ്‌തികളിൽ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ട് പദ്ധതികൾക്ക് അനുമതി നൽകേണ്ടതില്ലെന്ന് സെബി. ക്രിപ്‌റ്റോ കറന്‍സി ഇടപാട് സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും വ്യക്തതവരാത്തതിനാലാണ് പുതിയ ഫണ്ടുകള്‍ക്ക് അനുമതി നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സെബി എത്തിയത്.
 
ക്രിപ്‌റ്റോ ആസ്തികളുടെ വ്യാപാരത്തിനും നിക്ഷേപത്തിനും നിലവില്‍ രാജ്യത്ത് നിരോധനമില്ലെങ്കിലും അവയുടെ നികുതി ബാധ്യത, നിയന്ത്രണം എന്നിവ സംബന്ധിച്ച് ഇനിയും വ്യക്ത‌ത വന്നിട്ടില്ല. ഇൻവെസ്‌കോ ഇന്ത്യയാണ് രാജ്യത്തെ ആദ്യത്തെ ബ്ലോക്ക്‌ചെയിന്‍ അടിസ്ഥാനമാക്കിയുള്ള ഫണ്ട് ഓഫ് ഫണ്ട്(ഇന്‍വെസ്‌കോ കോയിന്‍ഷെയേഴ്‌സ് ഗ്ലോബല്‍ ബ്ലോക്ക്‌ചെയിന്‍ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്)അവതരിപ്പിച്ചത്. 
 
സെബിയുടെ അംഗീകാരം നേടിയ രാജ്യത്തെ ആദ്യത്തെ ഫണ്ടായിരുന്നു ഇത്. നവംബര്‍ 24ന് അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിമാന യാത്രയ്ക്കിടെ യാത്രക്കാരന്റെ ദേഹത്ത് ചൂടുള്ള കറി വീണ സംഭവം; 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ആര്‍ആര്‍ടിഎസ് പദ്ധതിക്ക് പച്ചക്കൊടി; കേരളം കേന്ദ്ര സര്‍ക്കാരിന് പ്രൊപോസല്‍ സമര്‍പ്പിക്കും

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കുഞ്ഞിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍; സ്വകാര്യ ബസ് ഡ്രൈവര്‍ ഷിനോജിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ആദരം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ, അങ്കലാപ്പിലായി പാകിസ്ഥാനും ബംഗ്ലാദേശും

ടെക്‌സ്‌റ്റൈല്‍സ് മുതല്‍ ടെക്‌നോളജി വരെ: ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ നിന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകുന്നത് ഈ മേഖലകള്‍ക്ക്

അടുത്ത ലേഖനം
Show comments