Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിയ്ക്കാൻ ഇലോൺ മസ്കിന്റെയും, ജെഫ് ബെസോസിന്റെയും ബഹിരാകാശ കമ്പനികളുമായി കരാറിലെത്തി നാസ

ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിയ്ക്കാൻ ഇലോൺ മസ്കിന്റെയും, ജെഫ് ബെസോസിന്റെയും ബഹിരാകാശ കമ്പനികളുമായി കരാറിലെത്തി നാസ
, തിങ്കള്‍, 4 മെയ് 2020 (11:36 IST)
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് ആളുകളെ എത്തിയ്ക്കാനുതിനുള്ള പദ്ധതിയ്ക്ക് സമാനമായി ചന്ദ്രനിൽ ആളെ എത്തിയ്ക്കുന്നതിനുള്ള പദ്ധതിയ്ക്കും സ്വകാര്യ കമ്പനികളെ തെരെഞ്ഞെടുത്ത് നാസ. ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സ്, ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍, ഡൈനറ്റകിസ് എന്നി കമ്പനികളെയാണ് പദ്ധതിയ്ക്കായി നാസ തെരെഞ്ഞെടുത്തിരിയ്ക്കുന്നത്. മൂന്ന് കമ്പനികൾക്കുമായി നാസ 96.7 കോടി നൽകും, എന്നാൽ ഓരോ കമ്പനിയ്ക്കും കൃത്യമായി എത്ര തുക നൽകും എന്നത് വ്യക്തമാക്കിയിട്ടില്ല. 
 
ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിര സാനിധ്യം ഉറപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ നീക്കം. ചന്ദ്രനിൽനിന്നും ചൊവ്വയിലേയ്ക്ക് പര്യവേഷണം നടത്താനും അമേരിക്ക പദ്ധതിയിടുന്നുണ്ട്. ബോയിങ് ഒരു ലാൻഡറിന്റെ മാതൃക സമർപ്പിച്ചിരുന്നുവെങ്കിലും നാസ ഇത് സ്വീകരിച്ചില്ല. നാസയ്ക്കുവേണ്ടി ബഹിരാകശ നിലയത്തിലേയ്ക്ക് വേണ്ട സാധനങ്ങൾ നിർമ്മിച്ചുനൽകിയിരുന്ന സ്പേസ് എക്സ് ഇപ്പോൾ ഗവേഷകരെ വഹിയ്ക്കാനാവുന്ന ഒരു പേടകം നാസയ്ക്ക് നിർമ്മിച്ചുനൽകിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാല് ദിവസത്തിനുള്ളിൽ കൊന്നത് 43 വളർത്തുമൃഗങ്ങളെ, ഒടുവിൽ ഹിമപ്പുലിയെ പിടികൂടി