ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിയ്ക്കുന്നതിനായുള്ള പരീക്ഷണങ്ങൾ അമേരിക്ക ആരംഭിച്ചിട്ട് വർഷങ്ങളായി. ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ് നാസ എന്നാണ് വിവരം. ചന്ദ്രനിൽ മനുഷ്യന് ഉപയോഗിയ്ക്കാൻ സാധിയ്ക്കുന്ന ശുചിമുറികൾ നിർമ്മിയ്കുന്നവർക്ക് 20,000 ഡോളർ ( ഏകദേശം 15 ലക്ഷം രൂപ) സമ്മാനം പ്രഖ്യാപിച്ചിരിയ്ക്കുകയാണ് നാസ. നാസയുടെ ആർട്ടിമിസ് ചാന്ദ്ര ദൗത്യത്തിനാണ് ഇത്. ഒരു സ്ത്രീയും പുരുഷനും അടങ്ങുന്ന സംഗം 2024 ആണ് ആർട്ടിമിസ് ദൗത്യത്തിൽ യാത്ര തിരിയ്ക്കുക.
ഗുരുത്വാകർഷണം ഇല്ലാത്ത ഇടങ്ങളിൽ ഉപയോഗിയ്ക്കാവുന്ന ശുചിമുറികൾ മാത്രമാണ് നിലവിൽ നിർമ്മിച്ചിട്ടുള്ളത്. ഭൂമിയെ അപേക്ഷിച്ച് ആറിലൊന്ന് മാത്രം ഗുരുത്വമുള്ള ചന്ദ്രന് യോജിച്ച ശുചിമുറി നിര്‍മ്മിക്കാനാണ് നാസ സാഹായം തേടിയിരിയ്ക്കുന്നത്. 18 വയസിൽ താഴെയുള്ള കുട്ടികൾക്കും ഇതിൽ പങ്കെടുക്കനാകും. ശുചിമുറി നിർമ്മിയ്ക്കുന്നതിന് ചില നിബന്ധനകളും നാസ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ശുചിമുറിക്ക് 4.2 ക്യുബിക് അടിയില്‍ കൂടുതല്‍ വലിപ്പം പാടില്ല. ഉപയോഗിക്കുമ്പോള്‍ 60 ഡെസിബെലില്‍ കുറവ് ശബ്ദം മാത്രമേ പുറത്തുവരാന്‍ പാടൊള്ളു. ഒരു ലിറ്റര്‍ മൂത്രവും 500 ഗ്രാം മലവും ഒരേസമയം ടോയ്‌ലെറ്റിന് ഉള്‍ക്കൊള്ളാനാകണം. യാത്രികരില്‍ ഒരു സ്ത്രീയും ഉള്ളതിനാല്‍ 114 ഗ്രാം ആർത്തവ രാക്തം അടക്കമുള്ള അവശിഷ്ടങ്ങള്‍ വഹിക്കാനും സംസ്‌കരിക്കാനും സാധിയ്ക്കണം ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ അഞ്ച് മിനുറ്റിനുള്ളില്‍ അടുത്ത ഉപയോഗത്തിന് സാധിക്കണം എന്നിവയാണ് നിബന്ധനകൾ.