അവ തിരികെ വേണോ ? ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ഛർ !

Webdunia
വെള്ളി, 5 ഫെബ്രുവരി 2021 (14:30 IST)
പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് കുറച്ചുകാലം കഴിയുമ്പോഴായിരിയ്ക്കും അത് ഡിലീറ്റ് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നുക, ചിലപ്പോഴൊക്കെ അബദ്ധത്തിലും ഡിലീറ്റ് ആകാറുണ്ട് എന്നാൽ ഇൻസ്റ്റഗ്രാമിൽ ഇനി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല. ഡിലീറ്റ് ചെയ്ത ഉള്ളടക്കങ്ങൾ ആവശ്യമെങ്കിൽ തിരിച്ചെടുക്കാൻ സാധിയ്ക്കുന്ന റീസന്റ്‌ലി ഡിലീറ്റഡ് എന്ന സംവിധാനം കൊണ്ടുവന്നിരിയ്ക്കുകയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം. ഉള്ളടക്കങ്ങൾ നീക്കം ചെയ്ത് 30 ദിവസത്തിനുള്ളിൽ ഇവ ആവശ്യമെങ്കിൽ തിരിച്ചെടുക്കാം. അതായത് ഡിലീറ്റ് ചെയ്താലും 30 ദിവസത്തേയ്ക്ക് ഈ പോസ്റ്റുകൾ റീസന്റ്‌ലി ഡിലീറ്റഡ് എന്ന ഓപ്ഷനിൽ കിടക്കും. കമ്പ്യൂട്ടറിലെ റീസൈക്കിൾ ബിന്നിന് സമാനമായ സംവിധാനമാണ് ഇത്. 
 
ഇതിനായി സെറ്റിങ്സിൽ അക്കൗണ്ടിൽ ടാപ്പ് ചെയ്താൽ റീസന്റ്‌ലി ഡിലീറ്റഡ് എന്ന ഓപ്ഷൻ കാണാം. ഇതിൽ ടാപ്പ് ചെയ്യുന്നതോടെ ചിത്രങ്ങള്‍, വീഡിയോകള്‍, റീല്‍സ്, സ്‌റ്റോറീസ് എന്നിങ്ങനെ പ്രത്യേക ടാബുകളിലായി ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ ഉണ്ടാകും. റിസ്റ്റോർ ചെയ്യേണ്ട പോസ്റ്റിൽ ടാപ്പ് ചെയ്താൽ അക്കൗണ്ട് വെരിഫൈ ചെയ്യാൻ ആവശ്യപ്പെടും. ടെക്സ്റ്റ് മെസേജ് വഴിയോ, ഇ-മെയിലിലൂടെയോ അക്കൗണ്ട് വെരിഫൈ ചെയ്യാം. ഇത് പൂർത്തിയാകുന്നതോടെ പോസ്റ്റ് വീണ്ടും ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടും. അക്കൗണ്ട് വെരിഫൈ ചെയ്യാതെ പോസ്റ്റുകൾ തിരിച്ചെടുക്കാൻ സാധിയ്ക്കില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments