Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസേജുകൾ പിൻ ചെയ്യാം, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

മെസേജുകൾ പിൻ ചെയ്യാം, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്
, ബുധന്‍, 13 ഡിസം‌ബര്‍ 2023 (19:25 IST)
ഗ്രൂപ്പ്,വ്യക്തിഗത ചാറ്റുകളില്‍ മെസേജ് പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സാപ്പ്. സന്ദേശങ്ങള്‍ വായിക്കാനും മറുപടി നല്‍കാനും കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരുന്നത് ഒരു പരിധിവരെ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. പരമാവധി 30 ദിവസം വരെയാകും ഇത്തരത്തില്‍ പിന്‍ ചെയ്ത് വെയ്ക്കാന്‍ സാധിക്കുക.
 
പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന കുറഞ്ഞ സമയപരിധി ഒരു ദിവസമാണ്. ടെസ്റ്റിന് പുറമെ ചാറ്റുകളിലെ ഏത് തരത്തിലുള്ള മെസേജുകളും പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം. ഇതിനായി മെനുവില്‍ പിന്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് അതിന്റെ കാലപരിധി തെരെഞ്ഞെടുക്കുക. ചാറ്റ് ഹോള്‍ഡ് ചെയ്ത് പിടിച്ചുകൊണ്ടാണ് സന്ദേശങ്ങള്‍ പിന്‍ ചെയ്യേണ്ടത്. ഗ്രൂപ്പുകളില്‍ ആര്‍ക്കെല്ലാം പിന്‍ അനുവദിക്കണമോ എന്ന കാര്യം അഡ്മിങ്കാര്‍ക്ക് തീരുമാനിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീൻ വളർത്തുന്ന ഫൈബർ ടാങ്കിൽ വീണു രണ്ടു വയസുകാരൻ മരിച്ചു