Webdunia - Bharat's app for daily news and videos

Install App

ചാറ്റിങ്ങിൽ സുപ്രധാന മാറ്റവുമായി വാട്ട്സ് ആപ്പ്, പുതിയ ഫീച്ചർ ഇങ്ങനെ !

Webdunia
ബുധന്‍, 27 നവം‌ബര്‍ 2019 (19:55 IST)
ചാറ്റിങ്ങിൽ സുപ്രധാനമാറ്റം കൊണ്ടുവന്നിരിക്കുകയാണ് പുതിയ ഫീച്ചറിലൂടെ വാട്ട്സ് ആപ്പ്. അയച്ച സന്ദേശങ്ങൾ നിശ്ചിത സമയത്തിനകം അപ്രത്യക്ഷ്യമാകുന്ന ഫീച്ചറാണ് വാട്ട്സ് ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.  വാട്ട്സ്ആപ്പിന്റെ 2.19.348 ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ പുതിയ സംവിധാനം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. മറ്റു വേർഷനുകളിലേക്കും ഫീച്ചർ ഉടൻ തന്നെ എത്തിയേക്കും.
 
പുതിയ സംവിധാനം ഒരുങ്ങുന്നതായി വാ‌ബീറ്റ ഇൻഫോ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഗൂപ്പുകളിൽ മാത്രമാണ് ഈ സംവിധാനം ലഭിക്കുക. ഗ്രൂപ്പുകളിൽ ഈ സംവിധാനം നിയത്രിക്കാൻ ഗ്രൂപ്പ് അഡ്‌മിനുകൾക്ക് മാത്രമായിരിക്കും സാധിക്കുക. പ്രത്യേക ഓപ്ഷൻ ഉപയോഗിച്ച് അയച്ച സന്ദേശം എത്ര സമയത്തിനുള്ളിൽ അപ്രത്യക്ഷമാകണം എന്നതും ഉപയോക്താക്കൾക്ക് സെറ്റ് ചെയ്യാൻ സാധിക്കും. 
 
5 സെക്കൻഡ്, 1 മണിക്കൂർ എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ സെറ്റിംഗ്സിൽ ഉണ്ടാകും. ഉപയോക്താക്കളുടെ ആവശ്യ അനുസരിച്ച് ഇത് സെറ്റ് ചെയ്യാം. ഈ സംവിധാനം വാട്ട്സ് ആപ്പ് വെബിലും പ്രവർത്തിക്കും. ടെലിഗ്രാമിന്റെ സീക്രട്ട് ചാറ്റ് എന്ന സംവിധാനത്തിന് സമാനമാണ് പുതിയ ഫീച്ചർ. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments