Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാരിയറിന്റെ സെവൻ സീറ്റർ ഗ്രാവിറ്റാസ് വരുന്നു, പുതുവർഷത്തിൽ വിപണിയിലേക്ക് !

ഹാരിയറിന്റെ സെവൻ സീറ്റർ ഗ്രാവിറ്റാസ് വരുന്നു, പുതുവർഷത്തിൽ വിപണിയിലേക്ക് !
, ബുധന്‍, 27 നവം‌ബര്‍ 2019 (19:26 IST)
ഹാരിയറിന്റെ സെവൻ സീറ്റർ പതിപ്പിനെ വിപണിയിലേക്ക് വരവേൽക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ വാഹന പ്രേമികൾ. ഹാരിയറിന്റെ സെവൻ സീറ്റർ ബസ്സാർഡ് എന്ന പേരിലാണ് ജനിവ ഓട്ടോ ഷോയിൽ ടാറ്റ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ഗ്രാവിറ്റാസ് എന്ന സെവൻ സീറ്റർ എസ്‌യുവിയുടെ വരവ് ടാറ്റ പ്രഖ്യാപിക്കുകയായിരുന്നു. അടുത്ത ഫെബ്രുവരിയിൽ ഗ്രാവിറ്റാസ് വിപണിയിലെത്തും എന്ന് ടാറ്റ വ്യക്തമാക്കി.
 
കാഴ്ചയിൽ ഹാരിയർ എന്ന് തോന്നുമെങ്കിലും സ്‌പേസും സൗകര്യങ്ങളും കൂടുതൽ നൽകുന്നതിനായി നിരവധി മാറ്റങ്ങൾ വാഹനത്തിൽ ഉണ്ടാകും. ഹാരിയറിനേക്കാൾ ഗ്രാവിറ്റാസിന് ഉയരം കൂടുതൽ തോന്നിക്കും. വലിപ്പമേറിയ അലോയ് വീലുകളാണ് ഇത്തിന് പ്രധാന കാരണം. മുന്നാം നിരയിലെ യാത്രക്കാർക്ക് കൂടുതൽ സ്പേസ് നൽകുനതിനായി വാഹനത്തിന്റെ പിൻഭാഗം ചതുരാകൃതിയിലാണ് ഒരുക്കിയിരിക്കന്നത്.
 
റേഞ്ച് റോവറിന്റെ വേൾഡ് ഒമേഗ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ഗ്രാവിറ്റാസും ഒരുക്കിയിരിക്കുന്നത്. ഹാരിയറിനെ അപേക്ഷിച്ച് 60 എംഎം നീളവും, 80 എംഎം വീതിയും ഗ്രാവിറ്റാസിന് കൂടുതലാണ്. 4,661 എംഎം നീളവും 1,894 എംഎം വീതിയും 1,786 എംഎം ഉയരവുമാണ് ഗ്രാവിറ്റാസിനുള്ളത്. 2,741 എംഎം ആണ് വീൽ ബേസ്. ഹാരിയറിനും സമാനമായ വീൽബേസ് തന്നെയാണ് ഉള്ളത്.
 
170 ബിഎച്ച്‌പി കരുത്തും, 350 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ കുതിപ്പിന് കരുത്ത് പകരുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സിലും, 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ഗിയർ ബോക്സിലും വാഹനം ലഭ്യമായിരിക്കും. 13 മുതൽ 17 ലക്ഷം വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കപ്പെടുന്ന വില.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധ്യാപികയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അധ്യാപകൻ,സംഭവത്തിൽ പോലീസ് കണ്ണടക്കുന്നുവെന്ന് പരാതി