Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹേതരബന്ധങ്ങൾക്ക് ഇന്ത്യയിൽ പ്രിയമേറുന്നു, കണക്ക് പുറത്തുവിട്ട് ഡേറ്റിംഗ് കമ്പനി

വിവാഹേതരബന്ധങ്ങൾക്ക് ഇന്ത്യയിൽ പ്രിയമേറുന്നു, കണക്ക് പുറത്തുവിട്ട് ഡേറ്റിംഗ് കമ്പനി
, ചൊവ്വ, 17 ജനുവരി 2023 (18:15 IST)
സമീപകാലത്തായി വലിയ പ്രചാരമാണ് ഡേറ്റിംഗ് ആപ്പുകൾക്ക് ഇന്ത്യയിൽ ലഭിക്കുന്നത്. പരമ്പരാഗതമായി ഒരു പങ്കാളി എന്നതിൽ മാത്രം ഉറച്ചുനിൽക്കുന്ന ഇന്ത്യക്കാർക്കിടയിൽ വലിയ മാറ്റങ്ങൾ നടക്കുന്നുവെന്നാണ് ഡേറ്റിംഗ് ആപ്പുകളുടെ സ്വീകാര്യത കാണിച്ചുതരുന്നത്. ഇപ്പോളിതാ വിവാഹിതർക്ക് വേണ്ടിയുള്ള ഡേറ്റിംഗ് ആപ്പായ ഗ്ലീഡനിൽ ഇന്ത്യക്കാരുടെ എണ്ണം ഉയരുന്നതായാണ് കണക്കുകൾ കാണിച്ചുതരുന്നത്.
 
ഫ്രാൻസിൽ സ്ഥിതിചെയ്യുന്ന സൈറ്റ് പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ആപ്പിൻ്റെ ലോകമെമ്പാടുമുള്ള 10 ദശലക്ഷം ഉപഭോക്താക്കളിൽ 2 മില്യൺ ആളുകൾ ഇന്ത്യയിൽ നിന്നുള്ളവർ ആണെന്നുള്ളതാണ്. 2022 സെപ്റ്റംബറിനെ അപേക്ഷിച്ച് 11 ശതമാനത്തിൻ്റെ വർദ്ധനവ് ഉപഭോതാക്കളുടെ എണ്ണത്തിലുണ്ട്. കമ്പനിയുടെ പുതിയ ഉപഭോക്താക്കളിൽ 66 ശതമാനം പേരും വികസിത രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
 
 ആപ്പിലുള്ളവരിൽ അധികവവും ധനിക കുടുംബങ്ങളിലുള്ളവരാണ്. പുരുഷന്മാർ മിക്കവാറും 30 വയസിന് മുകളിലുള്ളവരും സ്ത്രീകൾ 26 മുതൽ മുകളിലേക്കുള്ളവരുമാണെന്നും കമ്പനി പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള പോലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു