Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുറഞ്ഞ വിലയിൽ നോക്കിയ 2.2, ജിയോ ഉപയോക്താക്കൾക്ക് 2200രൂപയുടെ പ്രത്യേക ക്യാഷ്ബാക്ക് ഓഫറും !

കുറഞ്ഞ വിലയിൽ നോക്കിയ 2.2, ജിയോ ഉപയോക്താക്കൾക്ക് 2200രൂപയുടെ പ്രത്യേക ക്യാഷ്ബാക്ക് ഓഫറും !
, തിങ്കള്‍, 24 ജൂണ്‍ 2019 (19:12 IST)
മികച്ച സാങ്കേതികവിദ്യയിലുള്ള എക്കണോമി സ്മർട്ട്‌ഫോണിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് എച്ച്എംഡി ഗ്ലോബൽ. ഫീച്ചർ ഫോണുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന സ്മാർട്ട്‌ഫോണായാണ് നോക്കിയ 2.2വിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ട്, നോക്കിയ സ്റ്റോർ തുടങ്ങിയ ഓൻലൈൻ പ്ലാറ്റ്ഫോമുകളിലും ഒഫ്‌ലന്ന് ഷോറൂമുകൾ വഴിയും ഫോൺ വാങ്ങാനാകും. 
 
2 ജിബി റാം 16 ജിബി സ്റ്റോറേജ്. 3 ജിബി റാം 32 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്‌ഫോൺ വിപണിയിലുള്ളത്. കുറഞ്ഞ വേരിയന്റിന് ഇപ്പോൾ 6999 രൂപയും കൂടിയ വേരിയന്റിന് 7999 രൂപയുമാണ് വില. ഓഫർ അവസാനിക്കുന്നതോടെ ഇത് 7999 രൂപയായും 8999 രൂപയായും ഉയരും. ജിയോ ഉപയോക്താക്കൾക്ക 2200 രൂപയുടെ പ്രത്യേക ക്യാഷ്ബാക്കും ലഭിക്കും. 
 
അർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലോ ലൈറ്റ് ക്യാപ്ചുറിംഗ് തുടങ്ങി മികച്ച സാങ്കേതിക മേൻമതന്നെ സ്മാർട്ട്‌ഫോണിനുണ്ട്. ഗൂഗിൾ അസിസ്റ്റിനായുള്ള പ്രത്യേക ഐക്കണും ഫോണിൽ ഒരുക്കിയിരിക്കുന്നു 5.7 ഇഞ്ച് എച്ച്‌ഡിപ്ലസ് സെൽഫിനോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 13 മെഗാപിക്സൽ ലോ ലൈറ്റ് കാ‌പ്ചുറിംഗ് സിംഗിൾ റിയർ ക്യമറയാണ് ഫോണിൽ ഉള്ളത്.  
 
5 മെദാപിക്സലാണ് സെൽഫി ക്യാമറ. ആൻഡ്രോയിഡ് വൺ ഒഎസിലാണ് ഫോൺ പ്രവർത്തിക്കുക. 2 വർഷത്തേക്ക് ഒഎസ് അപ്ഡേഷൻ ലഭിക്കുകയും ചെയ്യും. ഭാവിയിൽ അൻഡ്രോയിഡ് ക്യുവിനുള്ള അപ്ഡേഷൻ ഫോണിൽ ലഭിക്കും. മൂന്ന് വർഷത്തേക്ക് സെക്യൂരിറ്റി അപ്ഡേറ്റുകളും ഫോണിൽ ലഭിക്കും. 3000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബക്കപ്പ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരിൽ ഗുണ്ടകൾ തമ്മില്‍ ഏറ്റുമുട്ടി; ചികിത്സയിലിരുന്നയാള്‍ മരിച്ചു - ഒരാള്‍ അറസ്‌റ്റില്‍